ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക്ലബ്ബുകൾ/ഉർദു ക്ലബ്
ദൃശ്യരൂപം
കുട്ടികളിൽ ഉർദു ഭാഷയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്ന ക്ലബാണ് ഉർദു ക്ലബ്. ക്ലാസ് റൂം പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തുന്ന കുട്ടികളെ കണ്ടെത്തി വാർഷികാഘോഷത്തിൽ ശാന്ദാർ ഉർദു ക്യാഷ് പ്രൈസ് നൽകി വരുന്നു. വായന, എഴുത്ത്, ഗൃഹപാഠം, അച്ചടക്കം, പോർട്ട്ഫോളിയോ ഉൾപെടുത്തിയുള്ള സ്കോറിംഗ് സിസ്റ്റം ഇതിനായി ഉപയോഗിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്യു ആർ കോഡ് സ്കാൻ ചെയ്ത് പുരോഗതി വിലയിരുത്താനാകുന്നു.
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പദ നിർമ്മാണം, പദപ്പയറ്റ്, ആശംസാ കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, മെമ്മറി ടെസ്റ്റ്, കൈയെഴുത്ത്, കവിതാ രചന മത്സരം തുടങ്ങിയവയെല്ലാം സംഘടിപ്പിക്കാറുണ്ട്.
ദേഖോ ഏക് സവാലും, അല്ലാമാ ഇഖ്ബാൽ ടാലൻ്റ് മീറ്റും, ഉർദു ഡി.ടി.പി പരിശീലനവും ക്ലബിൻ്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.