ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ദുഷ്ട്ടനായ വ്യാപാരി

Schoolwiki സംരംഭത്തിൽ നിന്ന്
ദുഷ്ട്ടനായ വ്യാപാരി

ഒരു ഗ്രാമത്തിൽ ദുഷ്ട്ടനായ വ്യാപാരി ഉണ്ടായിരുന്നു. അദ്ദേഹം പട്ടണത്തിൽ നിന്ന് പച്ചക്കറികൾ വാങ്ങി വലിയ വിലക്ക് ആളുകൾക്ക് വിൽക്കുമായിരുന്നു. വേറെ വഴി ഇല്ലാത്തതിനാൽ ഗ്രാമത്തിലെ ആളുകൾ അയാളുടെ അടുക്കൽ നിന്ന് പച്ചക്കറികൾ വാങ്ങി വന്നിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പാവം കൃഷിക്കാരൻ ആ ഗ്രാമത്തിൽ വരാനിടയായി. അദ്ദേഹം അവിടെ സ്വാന്തമായി കൃഷി ചെയ്തു പച്ചക്കറികൾ കുറഞ്ഞ വിലക്ക് വിൽക്കാൻ തുടങ്ങി. അവിടെ ഉള്ളവർക്കെല്ലാം ആ കടക്കാരനെ വലിയ ഇഷ്ട്ടമായി. അങ്ങനെ ആ ഗ്രാമത്തിലെ ആളുകളെല്ലാം അദ്ദേഹത്തിന്റെ അടുക്കൽ നിന്ന് മാത്രം പച്ചക്കറികൾ വാങ്ങാൻ തുടങ്ങി. ഇത് അറിഞ്ഞ ദുഷ്ട്ടനായ വ്യാപാരിക്കു വളരെ അധികം കൃഷിക്കാരനോട് ദേഷ്യം തോന്നി.

പിറ്റേ ദിവസം ആ വ്യാപാരി ആ കൃഷിക്കാരന്റെ തോട്ടത്തിൽ കയറി തീയിടാൻ തീരുമാനിച്ചു. രാത്രി ആയപ്പോൾ ആരും കാണാതെ തോട്ടത്തിൽ കയറി തീയിടാൻ ഒരുങ്ങി, പക്ഷെ തീ പാളി ആ വ്യാപാരിയുടെ കുപ്പായത്തിൽ പിടിച്ചു. അതു ആളിക്കത്താൻ തുടങ്ങി. ഒടുവിൽ വ്യാപാരി മരണപെട്ടു.

ഗുണപാഠം :അസൂയ ആപത്ത്

ഹബീബ നൗറീൻ കെ
3 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ