ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ സ്വാർത്ഥത ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാർത്ഥത ആപത്ത്

ആനക്കുട്ടനും പൂവാലിപ്പശുവും വലിയ ചങ്ങാതിമാരായിരുന്നു.ഒരു ദിവസം അവർ കഥകൾ പറഞ്ഞ് കാട്ടിലൂടെ നടക്കുകയായിരുന്നു അപ്പോൾ കാടിനടുത്തുള്ള വാഴത്തോട്ടത്തിൽ ഒരു പഴക്കുല നിൽക്കുന്നത് പൂവാലി കണ്ടു.

" ആനക്കുട്ടാ.. നോക്ക് നല്ല പഴുത്ത വാഴക്കുല" ആഹാ!! ഞാനത് മുഴുവൻ പറിച്ചു തിന്നാൻ പോവാണ്.. ആനക്കുട്ടൻ സ്വാർത്ഥതയോടെ പറഞ്ഞു.: “ നില്ല്, .. നില്ല്….. ഇതെന്തൊരു മര്യാദയാണ് ആനക്കുട്ടാ... പഴക്കുലകണ്ടത് ഞാനല്ലേ?"

ആനക്കുട്ടൻ തുമ്പികൈശക്തമായി കുലുക്കി. എന്നിട്ടു പറഞ്ഞു: “കഷ്ടം! എന്തൊരു മണ്ടത്തരമാണ് പൂവാലി നീ പറയുന്നത്??.ഒരു മാവിൽ നിറച്ചു മാങ്ങ ഉണ്ടെന്നു കരുതുക.താഴെ നിൽക്കുന്ന മുയലച്ചൻ അതു കണ്ടു. പക്ഷെ ആ സമയത്തു തന്നെ അതുവഴി പറന്നു വന്ന ഒരു കാക്കമ്മ മാമ്പഴം കൊത്തിത്തിന്നു. അതിന് മുയലച്ചൻ ബഹളം വച്ചിട്ട് വല്ല കാര്യവുമുണ്ടോ? അതുപോലയാ ഇതും”. “ നീ തന്നെയാ പഴക്കുലകണ്ടത്. അത് സത്യം. പക്ഷേ ഞാനാണ് പറിക്കുന്നതെങ്കിൽ പഴക്കുല എനിക്കുള്ളതല്ലേ?"

ആനക്കുട്ടൻ മുന്നോട്ടു നീങ്ങി. " ആനക്കുട്ടാ അരുത്. അത് പറിച്ച് തിന്നരുത്. പഴക്കുല ഞാനാ കണ്ടത്. " പൂവാലി വീണ്ടു ബഹളം വച്ചു. ഈ സമയത്താണ് കാട്ടിലെ വികൃതിയായ തുമ്പൻ കുരങ്ങൻ അതു വഴി വന്നത്.

" എന്താ ചങ്ങാതിമാരേ ഒരു വഴക്ക്??" അവൻ ചോദിച്ചു. പൂവാലിയും ആനക്കുട്ടനും കാര്യം വിശദീകരിച്ചു. "സത്യം പറഞ്ഞാൽ പഴക്കുല രണ്ട് പേർക്കും അവകാശപ്പെട്ടതാണ്. എന്നാൽ നിങ്ങൾ തമ്മിൽ വഴക്കൊഴിവാക്കാൻ ഞാനൊരു പരിഹാരം നിർദ്ദേശിക്കാം".

അത് പറഞ്ഞതും കുരങ്ങച്ചൻ പഴക്കുല പറിച്ചെടുത്തു. എന്നിട്ട് അതുമായി തൊട്ടടുത്ത മരക്കൊമ്പിൽ കയറി. പഴം ഓരോന്നായി പൊളിച്ച് തിന്ന് തൊലി താഴേക്കിട്ടു."ചങ്ങാതിമാരേ.. ഇതാണ് പരിഹാരം".

തുമ്പൻ കുരങ്ങൻ കളിയാക്കിയത് കേട്ട് ആനക്കുട്ടനും പൂവാലിയും നാണിച്ചു പോയി.

വേദ.പി
5c ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ