ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മുടെ സമ്പത്ത്


                                        ആരോഗ്യമുള്ള ഒരു തലമുറ വളർന്നു വരേണ്ടത് നാടിന് അത്യാവശ്യമാണ് . ആരോഗ്യമുള്ള ജനതയാണ് ഒരു നാടിൻറെ സമ്പത്ത് .അതിലൂടെ മാത്രമേ രാജ്യത്തി ൻെറ വികസനം സാധ്യമാവൂ എന്ന് നമുക്ക് ഏവർക്കും അറിയാം. അതുകൊണ്ടുതന്നെ ശുചിത്വം വ്യക്തിജീവിതത്തിൽ പരമപ്രധാനമാണ്


                                         ഇതിനായി നമ്മുടെ മനസ്സും ശരീരവും മാത്രമല്ല വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിൽ മനുഷ്യന് ഒന്നിനും സമയം തികയുന്നില്ല അതായത് നമ്മൾ ജീവിക്കുന്ന ചുറ്റുപാടും നമ്മൾ ഉപയോഗിക്കുന്ന വായുവും വെള്ളവുമെല്ലാം മാലിന്യം നിറഞ്ഞ താണ് . ഇതിന്ഉത്തരവാദി നമ്മൾ തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല.മാത്രമല്ല വീട്ടുവളപ്പിലെ മാലിന്യങ്ങളെല്ലാം വഴിയോരത്തേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത് .ഇങ്ങനെപ്രകൃതിയെനശിപ്പിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യർ. നമ്മുടെ പ്രകൃതിയേയും ചുറ്റുപാടിനെ യും നാം സംരക്ഷിക്കുകയാണെങ്കിൽഒരുപരിധിവരെ നിപ്പ,കൊവിഡ് 19 തുടങ്ങിയ മഹാ രോഗങ്ങളെ തുടച്ചുനീക്കാൻ കഴിയും.


                                         ഈ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശുചിത്വ യഞ്ജത്തിൽ നമ്മൾക്കേവർക്കും പങ്കാളികളാവാം .അതിനായി പുറത്തു പോയി വരുമ്പോൾ മുഖവും കൈ കാലുകളും കഴുകി വീടിനുള്ളിലേക്ക് പ്രവേശിക്കുക ..കൈ സോപ്പിട്ട് കഴുകുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ..ദിവസവും രണ്ടുനേരം കുളിക്കുക തുടങ്ങിയ ശുചിത്വ ശീലങ്ങൾ നാം പാലിക്കേണ്ടിയിരിക്കുന്നു. ഇത്തരം രോഗങ്ങൾ രാജ്യത്ത് പടർന്ന് പിടിക്കുമ്പോൾ സർക്കാരിൻെറ ഒപ്പം നിന്ന് പ്രവർത്തിക്കുകയാണ് നാം ചെയ്യേണ്ടത്, വിദ്യാർത്ഥികളായ നമ്മളും ഈ ശുചിത്വ യജ്ഞത്തിൽ പങ്കുചേർന്നു കൊണ്ട് ഈ മഹാമാരിയെ ലോകത്തുനിന്നും തുടച്ചു നീക്കാം

രോഹിത് കെ
5 C ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം