ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒറ്റക്കൽ

കൊല്ലം ജില്ലയിലെ പുനലൂർ സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് ഒറ്റക്കൽ. ഒറ്റക്കൽ സ്കൂളിന്റെ അവിടെ നിന്ന് ഒരു അഞ്ചു മിനിറ്റ് നടന്നാൽ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ആണ്. സ്കൂളിന്റെ ഗ്രൗണ്ടിൽ നിന്ന് നോക്കിയാൽ മനോഹരമായ മലകളും കുന്നുകളും കാണാൻ കഴിയും. സ്കൂളിൽ നിന്ന് ഒരു അര മണിക്കൂർ നടന്നാൽ പാണ്ഡവൻ പാറ കാണാൻ കഴിയും. അതു പോലെ തന്നെ അവിടെ ശിവന്റെ അമ്പലം കൂടി കാണാൻ കഴിയും. അതുകൂടാതെ കുരിശ് മല കൂടി കാണാം.

ഭൂമിശാസ്ത്രം

തെൻമലയിൽ നിന്ന് ഏകദേശം ഏഴു കിലോമീറ്റർ അകലെ ഉറുകുന്നിലാണ് ഐതിഹ്യ പെരുമയുടെ തലയെടുപ്പുമായി പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്. പഞ്ചപാണ്ഡവൻമാർ തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. ഈ വിശ്വാസത്തിൽ നിന്നാണ് ഈ പാറയ്ക്ക് പാണ്ഡവൻപാറ എന്ന് പേര് വന്നത്. പഞ്ചപാണ്ഡവന്മാർ ഒളിച്ച് താമസിച്ചിരുന്നത് ഈ പാറയിലെ ഗുഹയിലായിരുന്നു

ഉറുകുന്ന് - ഒറ്റക്കൽ റയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ചെങ്കുത്തായ കൽ പടവുകളിലൂടെ കാൽനടയായിട്ടാണ് പാണ്ഡവൻ പാറയിലേക്കുള്ള യാത്ര തെൻമലയുടെ വിവിധ ഭാഗങ്ങൾ, ചുറ്റുമുള്ള കാടുകൾ, കല്ലട അണക്കെട്ട്, കൊല്ലം-ചെങ്കോട്ട റെയിൽപാത, ഇടമൺ പവർ സ്റ്റേഷൻ, മൂന്നു ജില്ലകളുടെ ജലസ്രോതസ്സായ കല്ലട ജലസേചന പദ്ധതിയുടെ ഉത്ഭവ സ്ഥാനമായ ഒറ്റക്കൽ തടയണ തുടങ്ങി നിരവധി കാഴ്ചകൾ ഈ മലമുകളിൽനിന്നും കാണാം. കൊടും ചൂടിലും അനുഭവപ്പെടുന്ന കുളിർകാറ്റ് പ്രത്യേക അനുഭൂതിയാണ് നൽകുന്നത്! ഈ കുന്നിൻറെ മുകളിൽ നിന്നും പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന കൂറ്റൻ പാറകൾ പ്രത്യേക കാഴ്ചയാണ്. കൂടാതെ ഒരു ശിവ-പാർവ്വതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനോട് ചേർന്ന് നിരവധി ഗുഹകളും കാണാം. ഈ ഗുഹകളിലാണ് പാണ്ഡവർ താമസിച്ചിരുന്നത് എന്നാണ് വിശ്വാസം.

കൂടാതെ പടിഞ്ഞാറു ഭാഗത്തായി രണ്ട് വലിയ കുരിശുകളും സ്ഥിതിചെയ്യുന്നു! ക്രിസ്തുമത വിശ്വാസികൾ യേശുക്രിസ്തു കുരിശിലേറിയതിൻ്റെ പീഡാനുഭവ സ്മരണകളുമായി വർഷം തോറും മല കയറി ‘കുരിശിൻ്റെ വഴി‘ നടത്തപ്പെടുന്നു. 36 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഇത് 'കുരിശുമല‘ എന്നും അറിയപ്പെടുന്നു.

പൊതുസ്ഥാപനങ്ങൾ

  • ഒറ്റക്കൽ സ്കൂൾ
  • ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ
  • റേഷൻകട
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി.ഡബ്ല്യൂ. യു. പി. എസ്. ഒറ്റക്കൽ