ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ബന്ധിച്ച കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ബന്ധിച്ച കേരളം

നിപ്പയുടെ; പ്രളയത്തിൻെറ
അറുതിയിൽ നിന്നും,
ജീവനെ നെഞ്ചോട് ചേർത്ത്
ഉയർത്തെഴുന്നേറ്റതാണെൻെറ നാട്!!!
ചൈനയുടെ മാറിൽ പിറന്ന
കോറോണ!!!....
ലോകത്തെ നാശത്താൽ വിറപ്പിക്കുന്ന
വൈറസ്!!!!…….…
എന്റെ നാടിനുനേരയും; ഇല്ല; ജാഗ്രത വെടിയാതിരിക്കുക;
നമ്മളിതിനെ പുറത്താക്കും
സുരക്ഷയുടെ താക്കോലുകൊണ്ട്!
എങ്കിലും,
കോറോണ!!!!നീ
ഒരുപാട് തിരിച്ചറിവുകൾ നല്കി!!!!.
തിരക്കുകളുടെ വ്യർത്ഥത,
സ്വർഗ്ഗമാണ് വീട്.അങ്ങനെയങ്ങനെ പലതും.
പൊള്ളുന്ന ചൂടിലും,മരണഭയത്തിലും
ഞങ്ങളെ കാക്കുന്ന,
കാവലാൾകളെ, ആതുരസേവകരെ
തിളങ്ങും!!! നിങ്ങൾ ഞങ്ങളിൽ,
കടലിൻ മക്കളോടൊപ്പം
നന്മതൻ പ്രതീകമായ്...........

അഹല്യ.എസ്.
9 D ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത