ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാവ്യാധി

ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒരു മഹാമാരി ആണ് കൊറോണാ അഥവാ കോവിഡ് -19.വിദേശത്തു നിന്നും വിരുന്നുകാരനായി വന്ന് മാനവരാശിക്ക് തന്നെ ഭീതി ആയിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് ഭാഷയായ കൊറോണ എന്ന പദത്തിന് കിരീടം എന്ന അർത്ഥമുള്ളത്. പതിനായിരക്കണക്കിന് ജീവൻ അപഹരിച്ച കോവിഡ് -19 പകർച്ചവ്യാധികൾക്കെതിരെ ലോകമൊന്നാകെപോരാടുകയാണ്.

കൊറോണ എന്ന രോഗം പകരുന്നത് സമ്പർക്കം വഴിയാണ്. കൊറോണ സമ്പർക്കം മുഖേന പകരുന്ന തിനാൽ ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്താൻ നിമിഷങ്ങൾ മതിയാവും. വയറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ മഹാനഗരത്തിൽ നിന്നും ആണ്. ലോകാരോഗ്യസംഘടന കോവിഡ് - 19 എന്ന പേരിലാണ് കോറോണയെ നാമകരണംചെയ്തത്. കൊറോണാ ശ്വാസകോശത്തിലാണ് ബാധിക്കുന്നത് അതുകൊണ്ടുതന്നെ ഹൃദ്രോഗികളിൽ കൂടുതൽ അപകടം ഉണ്ടാക്കുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നു.

രോഗം പിടിപെട്ട ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതാണ് നല്ലത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിശുചിത്വം എന്നത്. പുറത്തുപോകുമ്പോൾ മാസ്കോ അല്ലെങ്കിൽ തൂവാലയോ ധരിക്കുക. പുറത്തുപോയ സന്ദർഭങ്ങളിൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ വീട്ടിൽ എത്തിയതിനു ശേഷം കൈകൾ അണുവിമുക്തമാക്കിയ ശേഷം വീട്ടിൽ ഉള്ളവരുമായി സമ്പർക്കം പുലർ താവു.ജനങ്ങളിലേക്ക് ഈ രോഗം കൂടുതലായി വ്യാപിക്കാതിരിക്കാൻ അതിനു വേണ്ടിയാണ് നമ്മുടെ ഭരണകൂടങ്ങൾ ലോക്‌ഡോൺ പോലുള്ള നിയമങ്ങൾ സ്വീകരിച്ചത്. ഇതുമൂലം ഈ വൈറസ് പകരുന്നത് ഒരു പരിധിവരെ തടയാൻ സാധിച്ചു. ഇതിനെ തുടർന്ന് പൊതുജനങ്ങൾക്ക് കുറെ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെങ്കിലും, കൊറോണ എന്ന മഹാവിപത്തിനെ തുരത്താൻ എല്ലാവരും സന്നദ്ധരായി ഇരിക്കുകയാണ്.

സമ്പർക്കം മൂലം പകരുന്ന ഈ രോഗത്തെ ചെറുത്തു നിൽക്കാൻ ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സേവന മഹത്തരമാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കും ലോകം പകരുന്നു. എന്നാലും സ്വന്തം ജീവനെ കുറിച്ച് ആലോചിക്കാതെ അവരുടെ സേവനം നമ്മൾ സ്മരിക്കണം. ലോകത്ത് ഏകദേശം ഒന്നരലക്ഷം പേർ കോവിഡ് ബാധിതരായി, നമ്മുടെ രാജ്യത്ത് കോവിഡ് ബാധിതർ 21700 ഇതിൽ 4325പേർക് രോഗം ഭേദമായി. ശാസ്ത്രഗവേഷണ ചികിത്സ രംഗത്ത് വൻ പുരോഗതി നേടിയിട്ടും സൂക്ഷ്മജീവി സാന്നിധ്യമായ കൊറോണാ വൈറസിനെ ആക്രമണത്തിനു മുന്നിൽ അകപ്പെട്ടിരിക്കുകയാണ് മനുഷ്യർ. ഇതിനെതിരെ നമ്മുടെ ശാസ്ത്ര ലോകത്തിന് ഇതുവരെ മരുന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇഴചേർന്ന ബന്ധങ്ങളുള്ള പരസ്പരാശ്രയത്വം ഉള്ള ഒരു ലോകമാണ് നമ്മുടേത്. ഇതിന്റെ സന്തുലനാവസ്ഥ നിലനിർത്തിയാൽ മാത്രമേ ആരോഗ്യത്തോടെ കൂടിയുള്ള ജീവിതം സാധ്യമാകുകയുള്ളൂ. നമ്മുടെ അറിവും വിവേകവും സമന്വയിപ്പിച്ച് സുരക്ഷിതമായ ഒരു ഭൂമി എടുക്കാൻ എല്ലാവരും രംഗത്തിറങ്ങിയിരിക്കുന്നുനമ്മുടെ അറിവും വിവേകവും സമന്വയിപ്പിച്ച് സുരക്ഷിതമായ ഒരു ഭൂമി ഒരുക്കാൻഎല്ലാവരും രംഗത്തിറങ്ങിയിരിക്കുന്നു. നമ്മുടെ ശാസ്ത്രലോകത്തിന് ഈ മഹാവ്യാധിയുടെ മരുന്ന് കണ്ടുപിടിക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ജീന. സി
5 -A ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം