ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21012 |
| യൂണിറ്റ് നമ്പർ | LK/2018/21012 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തുർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹസീറ കെ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മെഹറുന്നീസ ടി എ |
| അവസാനം തിരുത്തിയത് | |
| 25-02-2026 | Simrajks |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ(2024-2027)
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 18086 | അഭിഷ വി ആർ | 8C |
| 2 | 18070 | ആദില എസ് | 8D |
| 3 | 18021 | അഫ്‍ന എസ് | 8E |
| 4 | 18073 | അംന എ | 8D |
| 5 | 17884 | അനന്യ ബി | 8F |
| 6 | 17929 | അനന്യ ജി | 8E |
| 7 | 18610 | അനുഷ്‍ക എസ് | 8F |
| 8 | 17859 | അനുശ്രീ ആർ | 8G |
| 9 | 18713 | അർച്ചന എച്ച് | 8G |
| 10 | 18154 | അശ്വനി യു | 8F |
| 11 | 17720 | അനുശ്രീ ടി | 8G |
| 12 | 17617 | ഷിഫ എ | 8C |
| 13 | 17757 | സൻഹ എം | 8G |
| 14 | 17912 | ഷാൻറിയ ഷാൻജാസ് എസ് | 8F |
| 15 | 18450 | സാദിയ ടി | 8C |
| 16 | 17942 | സഫ തസ്നി എ സ് | 8G |
| 17 | 17620 | മുബീന എം | 8A |
| 18 | 17809 | ആയിഷ സഹ്‍ല ബി | 8E |
| 19 | 18400 | ശ്രേയ പി | 8D |
| 20 | 18436 | സംവൃത സുനിൽ | 8E |
| 21 | 17702 | ഹിബ ഫാത്തിമ എസ് | 8D |
| 22 | 17749 | ഫിദ ഫൗലാദ് | 8E |
| 23 | 18418 | നൈമ ഫാത്തിമ എൻ | 8D |
| 24 | 18334 | അസ്‍ന എസ് | 8E |
| 25 | 17794 | അഹന്യ എസ് | 8D |
| 26 | 17714 | അഹല്യ എസ് | 8F |
| 27 | 18402 | ഫിദ ഫാത്തിമ എസ് | 8C |
| 28 | 17770 | റന ഫാത്തിമ കെ എം | 8G |
| 29 | 18099 | അനഘ എം | 8A |
| 30 | 17791 | അർച്ചന എം | 8C |
| 31 | 17868 | നസറിയ എസ് | 8F |
| 32 | 18404 | തീർത്ഥ പി | 8E |
| 33 | 17706 | ദിഷ പി ടി | 8F |
| 34 | 18906 | അനുശ്രീ വി | 8B |
| 35 | 17957 | റിഷാന എൻ | 8B |
| 36 | 17768 | സാക്ഷ എസ് | 8F |
| 37 | 17769 | നേഹ ഫാത്തിമ യു എ | 8C |
| 38 | 18119 | റഫ്ന ഫാത്തിമ ഐ | 8C |
| 39 | 18494 | ഷാനിബ പി കെ | 8A |
| 40 | 18412 | സന ഫാത്തിമ എം | 8C |
.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2025-28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്‍റ്റംബർ 22-ാം തീയതി വിജയകരമായി സംഘടിപ്പിച്ചു. ക്യാമ്പിന് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ആഷ ടി യു നേതൃത്വം നൽകുകയും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ മെഹറുന്നീസ ടി എ, ഹസീറ കെ എ എന്നിവർ സഹപരിശീലകർ ആയിരിക്കുകയും ചെയ്‍തു.
ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
ഗ്രൂപ്പിങ് പ്രോഗ്രാം
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
അനിമേഷൻ
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
റോബോട്ടിക്സ്
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.
'
===സർവ്വം AI മയം ===
ആലത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 24/2/2026 ന് 'സർവ്വം AI മയം 'പരിശീലന ക്ലാസ്സ് നടത്തി. രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസ്സ് സംഘടിപ്പിച്ചത്.
എച്ച് എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ 37 രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഷാൻറിയ ഷാൻജാസ്, നാജിയ നവാസ്, ശിവാനി, സൂര്യജ , റന ഫാത്തിമ, ആര്യനന്ദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എഐയുടെ അനന്തസാധ്യതകൾ, അതിൽ അടങ്ങിയിരിക്കുന്ന ചതിക്കുഴികൾ, ദൈനംദിന ജീവിതത്തിൽ സ്മാർട്ട്ഫോണിൻ്റെ ഉപയോഗം, ചാറ്റ് ജി പി ടി മെറ്റാ , ഗൂഗിൾ എന്നിവയിൽ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് പരിശീലനം നൽകി.
പരിശീലനത്തിൽ ഉൾപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും രക്ഷിതാക്കൾ വളരെ ആകാംക്ഷയോടെ ചെയ്യുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു. ഈ പരിപാടി വളരെ ഉപകാരപ്രദമായിരുന്നു എന്ന് അഭിപ്രായമാണ് രക്ഷിതാക്കളിൽ നിന്ന് ഉണ്ടായത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലനം 11 30 ന് അവസാനിച്ചു.