ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാലയത്തിന്റെ ചരിത്രം

രാജാകേശവദാസൻ വിഭാവനം ചെയ്ത കടലിന്റെയും കായലിന്റെയും കനാലുകളുടെയും പാലങ്ങളുടെയും മനോഹര നഗരമാണ് ആലപ്പുഴ! ഇവിടുത്തെ നഗരസഭാതിർത്തിയിൽ അക്ഷരവിദ്യ പ്രദാനം ചെയ്ത് നാൾക്കുനാൾ തേജസ്സ് വർദ്ധിച്ചു വരുന്ന പൗരാണിക വിദ്യാലയമാണ് മുഹമ്മദൻ സ്കൂൾ.മതന്യൂനപക്ഷങ്ങൾക്കു വേണ്ടി വിദ്യാലയങ്ങൾ എന്ന ആവശ്യം മുന്നിൽ കണ്ടാണ് മുഹമ്മദൻ സ്കൂൾ ആരംഭിച്ചത്.ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും ബാഹുല്യം വർദ്ധിച്ചതോടെ വെവ്വേറെ വിദ്യാലയം എന്ന ആവശ്യം ഉയർന്നുവന്നു. അങ്ങനെ 1974 ൽ ഇന്നത്തെ ഗവ. മുഹമ്മദൻ ബോയ്സ് ഹൈസ്കൂളിൽ തന്നെ പെൺകുട്ടികൾക്കായി പ്രത്യേകം ക്ലാസ്സുകൾ ആരംഭിച്ചു. പിന്നീട് 1984 ലാണ് ബോയ്സ് സ്കൂളിന്റെ കിഴക്കുഭാഗത്തായി പ്രത്യേക കെട്ടിടം നിർമ്മിച്ച് ഗവ.മുഹമ്മദൻ ഗേൾസ് ഹൈസ്കൂൾ നിലവിൽ വന്നത്. സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരളാ പൊതുമരാമത്തു വകുപ്പുമന്ത്രി ശ്രീ അവുഖാദർകുട്ടി നഹ നിർവ്വഹിച്ചു. നഗരപിതാവ് ശ്രീ കെ പി രാമചന്ദ്രൻ നായർ , രക്ഷാകർത്യസമിതി പ്രസിഡന്റ് ശ്രീ കൊച്ചുബാവ ( മുൻ നഗരപിതാവ്) എന്നിവർ സന്നിഹിതരായിരുന്നു.ആലപ്പുഴ ജില്ലാ കളക്ടർ ചടങ്ങിൽ സംബന്ധിച്ചു.1974 ൽ ശ്രീമതി ജെ ഗോമതിക്കുട്ടിയമ്മയും 1984 ൽ ശ്രീമതി പി അംബികാമ്മയും ആയിരുന്നു പ്രഥമാദ്ധ്യാപികമാർ. ഈ വിദ്യാലയം ഇന്ന് നാടിന്റെ അഭിമാനമായി വളർന്നതിനു പിന്നിൽ 1974 മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന പ്രഥമാദ്ധ്യാപകർ, അദ്ധ്യാപകർ, ജീവനക്കാർ, രക്ഷാകർത്താക്കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളാണ്. തിക‍‍ഞ്ഞ മതസൗഹാർദ്ദവും പരസ്പര സഹകരണവും മുഖമുദ്രയാക്കി മുന്നേറുകയാണ് ഈ പൊതുവിദ്യാലയം. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ തിളക്കമാർന്ന വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.2004 ൽ എച്ച് എസ് എസ് വിഭാഗവും ആരംഭിച്ചു."ഒരുമ 2018" എന്ന പൂർവ്വ അദ്ധ്യപക വിദ്യാർത്ഥി സംഗമം സ്കൂൾ ചരിത്രത്തിൽ ഒരു പൊൻതൂവലായി നിൽക്കുന്നു.


ഒരുമ 2018