ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
മാനവരാശിയെ ഒട്ടാകെ ഭീതിപ്പെടുത്തുന്ന ഒരു മഹാമാരിയിലൂടെയാണ് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങാതെ സ്വന്തം വീടുകളിൽ തളക്കപ്പെട്ട നാളെയുടെ പ്രതീക്ഷകൾ നെഞ്ചിലേറ്റി ശുഭാപ്തിവിശ്വാസങ്ങൾ കൈവിടാതെ സ്വന്തം വീട്ടിൽ കഴിയുന്ന മനുഷ്യജീവനുകൾ ഏറെയാണ്. ഈ സമയങ്ങളിൽ ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്. ചൈനയിൽ നിന്ന് ഉത്ഭവിക്കുന്ന വൈറസ് ആണ് ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്നത്. W.H.O, U.N. എന്നീ സംഘടനകൾ ഈ വൈറസിനെ ആഗോള ദുരന്തമായി പ്രഖ്യാപിച്ചു. വലിയ ഒരു സാമ്പത്തീക മാന്ദ്യം ആണ് ഈ ലോകത്തിന് ഉണ്ടാകാൻ പോകുന്നത്. ഈ വൈറസിനെ തുരത്തുവാൻ വേണ്ടിയാണ് ലോകം എമ്പാടും ഉള്ള രാജ്യങ്ങൾ ലോക് ടൗൺ തീരുമാനിച്ചത്. ഈ വൈറസ് ബാധിച്ച മനുഷ്യരെ പുതു ജീവൻ നൽകുവാനായി മനസും ശരീരവും ഒരുപോലെ പൂർണ സമർപ്പണത്തോടെ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാരും നേഴ്സുമാരും ആണ് ലോകത്തിലെ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ. അതെ സമയം കൊറോണ വൈറസിന്റെ വ്യാപനം തടയുവാൻ വേണ്ടി എല്ലാവരെയും ഗൃഹത്തിൽ തന്നെ ഇരിക്കുവാൻ പ്രേരിപ്പിക്കുകയും രാജ്യത്തിൻെറ സുരക്ഷ ഉറപ്പാക്കുകയും സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്ന പോലീസുകാരൻ സ്വരാജ്യത്തിന്റെ ധീര ഭടന്മാർ അവരുടെ പ്രവർത്തനങ്ങൾ പ്രശംസാര്ഹമാണ് അവരുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സർക്കാരിന്റെ നിർദേശങ്ങൾ കര്ശനമായി പാലിക്കുകയുമാണ് ഒരു പൗരൻ എന്ന നിലയിൽ നമ്മളെല്ലാവരും ചെയ്യേണ്ടത് നമുക്ക് ഒരുമിച്ച് നിന്ന് ഈ ഇരുട്ടിനെ അകറ്റാം വീട്ടു പ്രവർത്തനങ്ങളിൽ നിങ്ങളോരോരുത്തരും പങ്കാളികൾ ആവുക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. അയൽക്കാരുമായി നല്ല സൗഹൃദ ബന്ധം പുലർത്തുക.ഇങ്ങനെ നമുക്ക് ഓരോരുത്തർക്കും ഒരു പുതിയ വ്യക്തി ആയി മാറാം. പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും നമുക്ക് ഒരോരുത്തർക്കും കഴിയാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം