പേടി വേണ്ട പേടി വേണ്ട
കോറോണയെ പേടി വേണ്ട
ഭീതി വേണ്ട ഭീതി വേണ്ട
മരണമെന്ന ഭീതി വേണ്ട
ജാഗരൂകരായരുന്നു
നേരിടാം കോറോണയെ
നമ്മുക്കൊന്നായി പായിച്ചീടാം കോറോണയെ
എത്ര എത്ര മാരികൾ മറികടന്നവർ നമ്മൾ
നിപ്പ പോലെ വൈറസുകൾ
പാഞ്ഞു പാഞ്ഞു വന്നിട്ടും
തളരാത്ത മനസ്സുമായി
കൈകൾ കോർത്തു നിന്നവർ നാം
വെള്ളവും സോപ്പും കൊണ്ട്
കൈ കഴുകി വൃത്തിയാക്കാം
മൂക്കും വായും പൊത്തിടാം
മാസ്ക് കൊണ്ട് എപ്പോഴും
ആഘോഷങ്ങളും ഹസ്തദാനങ്ങളും നമുക്കിനി വേണ്ടേ വേണ്ട
എല്ലാത്തിനും മീതെയായി
വീടു തന്നെ ഉത്തമം
പേടി വേണ്ട പേടി വേണ്ട
ജാഗ്രത മാത്രം മതി