ജി.എൽ.പി.എസ് മുള്ളൂർക്കര/എന്റെ ഗ്രാമം
മുള്ളൂർക്കര.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര. പാലക്കാട്- തൃശൂർ ഹൈവേയിലാണ് മുള്ളൂർക്കര സ്ഥിതി ചെയ്യുന്നത്.ഷൊർണ്ണൂർ ജംഗ്‌ഷനാണ് ഏറ്റവും അടുത്തുള്ള വലിയ റെയിൽവേ സ്റ്റേഷൻ .
ഭൂമിശാസ്ത്രം
വയലുകളാലും വനങ്ങളാലും സമ്പുഷ്ടമാണ് ഈ
ഭൂപ്രദേശം. നിരവധി കൃഷികൾ ഇവിടെ ചെയ്തുവരുന്നുണ്ട്. തെങ്ങ്, നെല്ല് ,വാഴ ,പച്ചക്കറികൾ ,റബർ ,കൈതച്ചക്ക,അടക്ക തുടങ്ങി നിരവധി കൃഷികൾ ചെയ്തു വരുന്നു. കാർഷിക മേഖലയിൽ നിരവധി പുരോഗതികൾ കൈവരിക്കാൻ ഈ നാട്ടിലെ കൃഷിക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. ഫലപുഷ്ടിയുള്ള മണ്ണും നല്ല കാലാവസ്ഥയും ജലലഭ്യതയും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.
ചങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി
ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ച ചങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷിക്ക് പ്രശസ്തമായ ഗ്രാമമാണ് മുള്ളൂർക്കര. മുള്ളൂർക്കര പഞ്ചായത്തിലെ കണ്ണമ്പാറ, ഇരുനിലംകോട്, കാഞ്ഞിരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ചങ്ങാലിക്കോടൻ വാഴ കൃഷി വ്യാപകമായി ചെയ്തുവരുന്നു. ഓണം ലക്ഷം വെച്ചുകൊണ്ടാണ് ചങ്ങാലിക്കോടന്റെ വിളവെടുപ്പ് നടത്തുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എൽ പി സ്കൂൾ മുള്ളൂർക്കര
- എ എസ് എം എൻ എസ് എസ് യുപി സ്കൂൾ മുള്ളൂർക്കര
- എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ മുള്ളൂർക്കര
- മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്
Grama Panchayath - വില്ലേജ് ഓഫീസ്
- കൃഷിഭവൻ
- മൃഗാശുപത്രി
- ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി
Homeo Dispensary - റെയിൽവേ സ്റ്റേഷൻ
- പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ.
പ്രശസ്തരായ വ്യക്തികൾ
കലാസാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരുടെ ജന്മ സ്ഥലമാണ് മുള്ളൂർക്കര. സിനിമാതാരം ശ്രീ ഫിലോമിന മുള്ളൂർക്കര ദേശവാസി ആയിരുന്നു.
ആരാധനാലയങ്ങൾ
നാനാ മതസ്ഥർ ഒരുമയുടെയും സ്നേഹത്തോടെയും വസിക്കുന്ന നാടാണിത്. അതിനാൽ തന്നെ എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.ജുമാ മസ്ജിദ് ,തിരുവാണിക്കാവ് അമ്പലം ,സെന്റ്. ആന്റണീസ് പള്ളി എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ .
=== ഇരുനിലംകോട് ഗുഹാക്ഷേത്രം ===

മുള്ളൂർക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഇരുനിലംകോട്. ഏകദേശം രണ്ട് കിലോമീറ്റർ ദൂരമാണ് മുള്ളൂർക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുനിലംകോട് ക്ഷേത്രത്തിലേക്ക് ഉള്ളത്. കേരള സർക്കാരിന്റെ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് സംരക്ഷണത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഏകദേശം 100 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാറകളും പാറക്കൂട്ടങ്ങളുമാണ് ഇവിടുത്തെ സവിശേഷത.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി സ്കൂൾ മുള്ളൂർക്കര
- എസ് എം എൻ എസ് എസ് സ്കൂൾ മുള്ളൂർക്കര
- എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ മുള്ളൂർക്കര
കൂടാതെ നിരവധി അൺ എയ്ഡഡ് സ്കൂളുകളും മുള്ളൂർക്കര പ്രവർത്തിച്ചുവരുന്നുണ്ട്. അധ്യാപക വിദ്യാർത്ഥികൾക്കുള്ള ബിഎഡ് കോളേജുകളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.
മറ്റു പ്രത്യേകതകൾ
മൊടവാറ ഡാം
ജലസംരക്ഷണം ലക്ഷ്യം വെച്ച് മുള്ളൂർക്കര പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ഡാമുകളാണ് മൊടവാറയും അശ്റൻ ഗുണ്ട് ഡാമും. മൊടവാറ ഡാം ഭൂ പ്രകൃതിയാൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. പ്രകൃതിരമണീയതയും ഈ ഡാമിനെ മനോഹരമാക്കുന്നു. വേനൽക്കാല ജല ദൗർലഭ്യം പരിഹരിക്കാൻ ഈ ഡാമിന് കഴിയുന്നുണ്ട്.
ചോഴി
മുള്ളൂർക്കരയിലെ നാട്ടിൻപുറങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒരു കലാരൂപമാണ് ചോഴി. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ചോഴി എന്ന അനുഷ്ഠാനം കൊണ്ടാടുന്നത്. ഉണങ്ങിയ വാഴയിലകൾ കൊണ്ട് ദേഹമാകെ മറിച്ച് "ചോഴിച്ചോഴി" എന്ന് പാട്ടുപാടിയാണ് തിരുവാതിര തലേന്ന് ചോഴികൾ നാട്ടിൻപുറങ്ങളിൽ എത്താറുള്ളത്