ജി.എൽ.പി.എസ് താഴക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മനസ്സിലാക്കാൻ സാധിച്ചു. ബോർഡ് ഹിന്ദു സ്കൂൾ താഴക്കോട് എന്നായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ പേര്. 1922 ലാണ് ഇന്നുകാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറിയത്. വലിയമ്പറ ഹുസ്സൻകുട്ടി ഹാജിയും സഹോദരിയും ചേർന്നുപണിത കെട്ടിടത്തിലായിരുന്നു ദീർഘകാലം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എസ് എസ് എ യും മുക്കം പഞ്ചായത്തും (മുൻസിപ്പാലിറ്റി )ചേർന്നു നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശ്രീ വി ശങ്കരൻ നായർ, ശ്രീ പി മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ വളരെക്കാലം ഹെഡ്മാസ്റ്ററായി പ്രശസ്തസേവനം നൽകിയവരാണ്. ശ്രീ ബി പി ഉണ്ണിമോയിൻ(മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),ശ്രീ പാട്ടശ്ശേരി അപ്പു, ശ്രീ ബി പി മൊയ്തീൻ (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ )തുടങ്ങിയവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ പ്രമുഖരാണ്.

        ഇന്ന് വിദ്യാലയത്തിന് 16 സെന്റ് സ്ഥലമുണ്ട് . ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെപ്രവർത്തിക്കുന്നത്. ഹെഡ് മാസ്റ്ററും അറബി അധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും ഒരു PTCM ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു . ശ്രീ കെ ഇബ്രാഹിം മാസ്റ്ററാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ . രക്ഷിതാക്കളുടെ സഹകരണം പഠന നിലവാരത്തെയും സ്കൂൾ അന്തരീക്ഷത്തെയും ഉണർവുറ്റതാക്കുന്നു . സ്കൂൾ ലൈബ്രറി, വിവിധ ക്ലബുകൾ ഉച്ചഭക്ഷണ പരിപാടി എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു