ജി.എൽ.പി.എസ് കോളിത്തട്ട്/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു
.
ശാന്തിഗിരി: കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷം നടത്തി. പ്ലക്കാർഡുകളും മുദ്രാ ഗീതങ്ങളുമായി കുട്ടികൾ കോളിത്തട്ട് ടൗണിലേക്ക് റാലി നടത്തി. തുടർന്ന് പായസ വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കായി പുഞ്ചിരി മത്സരവും കളറിംഗ് മത്സരവും നടത്തി. സീനിയർ അസിസ്റ്റൻറ് ശ്രീ ഉല്ലാസ് ജി ആർ, എസ്.ആർ.ജി കൺവീനർ ശ്രീമതി സജിഷ എൻ ജെ, അധ്യാപകരായ ശ്രീമതി രജിത എംകെ, ശ്രീമതി ഫിലോമിന എന്നിവർ നേതൃത്വം നൽകി.