ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം
പ്രാദേശിക പദങ്ങളും അർത്ഥങ്ങളും
ചെമ്രക്കാട്ടൂർ ഗ്രാമത്തിൽ പ്രാദേശിക പദങ്ങളാണ് ഈ താളിലുള്ളത്
1.മാണ്ട = വേണ്ട
2.ഇൻക്/ഇച്ച് = എനിക്ക്
3.പയ്യ് = പശു കൂടുതൽ വായിക്കുക
പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും
ജീവിതശൈലിയും തൊഴിലുകളും
ചെമ്രക്കാട്ടൂർ ദേശക്കാരുടെ പ്രധാന തൊഴിൽ കൃഷി തന്നെയായിരുന്നു. നീണ്ടു പരന്നു കിടക്കുന്ന കൃഷിപാടങ്ങളും നെൽവയലുകളും പ്രദേശത്തിന്റെ ഭംഗി കൂട്ടുന്നതായിരുന്നു . നെൽ വയലുകൾക്ക് പുറമെ , വിവിധ തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിരുന്നു. തേങ്ങയും അടക്കയും സുലഭമായിരുന്നു.. വെറ്റിലയും കുരുമുളകും കൃഷി ചെയ്യുന്നവരും ധാരാളം.. ഇങ്ങനെ എല്ലാ തരം കൃഷിയും ഇവിടെ ഉണ്ടായിരുന്നു. അതിനൊക്കെ വേണ്ട വെള്ളത്തിനും പ്രദേശത്തു നിന്ന് തന്നെ മാർഗം കണ്ടെത്തിയിരുന്നു.
ഇന്നും കർഷകരും കൃഷിയും പാടങ്ങളുമൊക്കെ അവിടെവിടെയായി ഉണ്ടെങ്കിലും പഴയ പ്രതാപം കൃഷിയിൽ ഇല്ല എന്ന് പറയാം.. ഇന്ന് വ്യത്യസ്തതൊഴിലുകൾ ചെയ്യുന്നവരാണ് നാട്ടുകാർ. ഇന്ന് ചെമ്രക്കാട്ടൂരിലേയും പരിസര പ്രദേശങ്ങളിലെയും ഒരു പ്രധാന തൊഴിൽ ആണ് ചിപ്സ് ഉണ്ടാക്കൽ .. ഒരുപാട് പേർ കുടിൽ വ്യവസായമായി ചിപ്സ് ഉണ്ടാക്കുന്ന ജോലി ചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ മുന്നിൽ നിൽക്കുന്ന നാട്ടിൽ കുറെ ഗവണ്മെന്റ് ജോലിക്കാരും ഉദ്യോഗസ്ഥരുമുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും വക്കീൽമാരും അധ്യാപകരും ഒക്കെ ഒരുപാടുണ്ട് നാട്ടിൽ.. അതിലേറെ വിവിധ കൈത്തൊഴിലുകളും നിർമ്മാണ പ്രവർത്തനങ്ങളും ചെയ്യുന്നവരാണ് നാട്ടുകാരിൽ ഏറെയും.. കൂടാതെ നാടിൻറെ വികസനത്തിന് ഏറ്റവും കൂടുതൽ ചുക്കാൻ പിടിക്കുന്നവരാണ് നാട്ടുകാരായ ഒരുപാട് പ്രവാസികൾ..
മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി
എല്ലാ മത വിഭാഗക്കാരും വളരെ സ്നേഹത്തോടെയും സൗഹാർദത്തോടെയും ജീവിക്കുന്ന നാടാണ് ചെമ്രക്കാട്ടൂർ.. പ്രധാനമായും ഹിന്ദു മുസ്ലിം വിഭാഗത്തിൽ പെടുന്ന മതക്കാരാണ് നാട്ടിലുള്ളത്. ശംഖൊലിയും ബാങ്ക് വിളി നാദവും നാടിൻറെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.