ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/എന്റ അപ്പു
എന്റ അപ്പു
അപ്പൻ പണി കഴിഞ്ഞ് വന്നപ്പോൾ കൈയ്യിൽ ഒരു കൂടും അണ്ണാൻ കുഞ്ഞും .
ഞാൻ അത്യധികം ആഹ്ലാദിച്ചു. ഞങ്ങൾ അവന് 'അപ്പു ' എന്ന് പേരിട്ടു .
അവന്റെ കണ്ണ് കീറിയതേയുള്ളൂ .
ഞായറായത് കൊണ്ട് സ്കൂളിൽ പോവേണ്ടി വന്നില്ല .
അവന് പാലും പഴവും കൊടുത്തു .
വൈകുന്നേരം വരെ അവനോടൊപ്പം കൂടി .അടുത്ത ദിവസം സ്കൂളിലെത്തി
കൂട്ടുകാരോടൊക്കെ അപ്പുവിൻ്റെ കാര്യം പറഞ്ഞു .അന്ന് സ്കൂൾ നേരെത്തെ വിട്ടു.
വീട്ടിൽ ചെന്ന് അപ്പുവിന്റെ അടുത്തേക്കോടി .അവൻ ചെറിയ കളിയിലായിരുന്നു .
ടോർച്ചെടുത്ത് അവനെ നോക്കി .അവന്റെ കണ്ണ് തുറന്നിരിക്കുന്നു .
അപ്പു ഓടാൻ തുടങ്ങിയപ്പോൾ അവനെ ഒരു മുറിയിലാക്കി കതകടക്കും
ശിവരാത്രി ദിവസം അവനെ ഒരു പെട്ടിക്കുള്ളിലാക്കി ഞങ്ങൾ അമ്പലത്തിൽ പോയി .
ഞങ്ങൾ വന്ന് അവന് പാല് കൊടുക്കാൻ നോക്കുമ്പോൾ അപ്പുവിനെ കാണാനില്ല .
അവൻ മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു .
പിന്നെ ഞങ്ങൾ അവനെ പുറത്ത് കളിക്കാൻ വിടാൻ തുടങ്ങി .
വിശന്നാൽ അവൻ ഓടി വരും .ഞാൻ പാല് കൊടുക്കും .
ഇങ്ങനെ മൂന്ന് മാസം തുടർന്നു .
ഒരു ദിവസം അപ്പു ഒറ്റക്ക് കൂടുണ്ടാക്കിത്തുടങ്ങി .
പിറ്റേ ദിവസം നിർഭാഗ്യവശാൽ അവനെ ഒരു പൂച്ച പിടിച്ചു .
ഒരു വിധം രക്ഷപ്പെട്ടെങ്കിലും എന്റെ അപ്പു നന്നായി ഛർദ്ദിച്ചു .
നേരം വെളുത്തപ്പോഴേക്കും അപ്പു ഞങ്ങളോട് എന്നെന്നേക്കുമായി വിട പറഞ്ഞു .
തന്മയ കെ പി
|
4 ബി ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത് കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ