ജി.എൽ.പി.എസ്. കടവനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കടവനാട്

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലാണ് കടവനാട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. പൊന്നാനി ഒരു പ്രധാനപ്പെട്ട തുറമുഖനഗരമാണ്. "Thumb|Kadavanad" 19556 Kadavanad.jpeg (പ്രമാണം)

  • പൊന്നാനിക്കളരി

കൈരളിയുടെ സാംസ്കാരിക ഭൂമിയിൽ കയ്യൊപ്പു ചാർത്തിയ ഒരുപാടു സാഹിത്യകാരൻമാരുടേയും കവികളുടേയും കേളീരംഗമാണ് പൊന്നാനി. 'പൊന്നാനിക്കളരി 'എന്നു പേരുകേട്ടസാഹിത്യകൂട്ടായ്മയിലൂടെ പിച്ചവെച്ച് വളർന്നുവന്ന പ്രതിഭകളുടെ പ്രവർത്തന മേഖലയാണ് ഇവിടം. ഇന്നും വളർന്നു വരുന്ന തലമുറയെ ഇവിടുത്തുകാർ അങ്ങേയറ്റം പ്രോൽസാഹിപ് 19556 Gadhamukal.jpeg (പ്രമാണം)പിക്കുന്നു.

  • കവിമുറ്റം

പൊന്നാനിക്കളരിയിലെ പ്രമുഖരായിരുന്നു ഉറൂബ്, ഇടശ്ശേരി, കടവനാട് കുട്ടികൃഷ്ണൻ, കുട്ടികൃഷ്ണമാരാർ, ഗോപാലക്കുറുപ്പ്, V.T. ഭട്ടതിരിപ്പാട്, M. ഗോവിന്ദൻ, അക്കിത്തം, K. കേളപ്പൻ, തുടങ്ങിയവർ. ഇവരുടെ സ്മരണാർത്ഥം കൊല്ലൻപടിയിൽ 'കവിമുറ്റം' എന്ന പേരിൽ ഒരു പാർക്ക് സ്ഥിതി ചെയ്യുന്നു.19556 Kavimuttam.jpeg (പ്രമാണം 19556 Kavimuttam Statue.jpeg (പ്രമാണം)

  • കടവനാട് കുട്ടികൃഷ്ണൻ

പ്രശസ്തനായ മലയാള കവിയും പത്രപ്രവർത്തകനും ജനകീയ കലാഗവേഷകനും ആയിരുന്നു കടവനാട് കുട്ടികൃഷ്ണൻ(1925-1992). മലയാള സാഹിത്യത്തിൽ കവിതകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പ്രകൃതിയും ജനകീയ ജീവിതവും സമാനതകളില്ലാത്ത ശൈലിയിലാക്കി അവതരിപ്പിച്ച കവിതകൾ അദ്ധേഹത്തിന്റെ സവിശേഷതയായിരുന്നു.19556 Kadavanad kuttikrishnan.jpeg (പ്രമാണം)