ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ശുചിത്വം അനിവാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അനിവാര്യം

ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ് നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് ശുചിത്വം. നാം ഓരോരുത്തരും നമ്മുടെ നാടും വീടും പരിസരവുമെല്ലാം നല്ലതുപോലെ വൃത്തിയായി സൂക്ഷിക്കുമ്പോളാണ് നാം ഓരോരുത്തരും നല്ല ആരോഗ്യമുള്ളതും വ്യക്തി ശുചിത്വത്തിന് ഉടമയും ആവുന്നത്. നാം എന്ന് നമ്മുടെ വീടും പരിസരവും റോഡും പുഴകളും അരുവികളുമെല്ലാം മലിനമാകുന്നുവോ അന്ന് ഓരോരുത്തരുടെയും പതനം കുറിക്കുന്നു. ആരോഗ്യമുള്ള തലമുറകൾ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ ശരീരവും മനസ്സും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. നാം ഓരോരുത്തരും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിൽ പോലും മാലിന്യങ്ങൾ അഴുകി കിടക്കുന്നുണ്ട്. ഇതെല്ലാം അറിയാതെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അതിനാൽ പലതരം രോഗങ്ങളുണ്ടാകുന്നു

അതുകൊണ്ട് നല്ല ആരോഗ്യമുള്ളവരാവാൻ ശുചിത്വം ജീവിധത്തിന്റെ ഭാഗമാക്കണം. ചുട്ടയിലെ ശീലം ചുടലവരെ എന്നാണ് ചൊല്ല്. അതിനാൽ ചെറു പ്രായത്തിൽ തന്നെ നല്ല ശീലങ്ങൾ പഠിക്കണം. രണ്ട് നേരം കുളിക്കുക, നഖം വെട്ടുക, മുടി മുറിക്കുക, ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക. വീടും പരിസരവും വൃത്തിയാക്കുക ഇതെല്ലാം ഓരോരോത്തരുടേയും ശുചിത്വത്തിന്റെ ഭാഗമാവുന്നു. പ്ലാസ്റ്റിക് കവറുകൾ കുപ്പികൾ എന്നിവ പരിസരത്തു വലിച്ചെറിയാതിരിക്കുക. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. നമ്മുടെ വൃത്തിയോടുള്ള സമീബനമാണ് ഇന്ന് നമ്മൾ നേരിടുന്ന കൊറോണ വൈറസ് എന്നാ മാരകമായ രോഖം കുറഞ്ഞു വരുന്നത്. നമ്മുടെ ബോധമില്ലായ്മയും വൃത്തിയില്ലായ്മയുമാണെങ്കിൽ ഇന്ന് നാം ഓരോരുത്തരും ഈ ഭൂമിയിൽ നിന്ന് തുരുത്തപ്പെട്ടേനെ. ഇതെല്ലാം പരിസര ശുചിത്വത്തിന്റെ ഭാഗമാണ്. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്.


നിവേദ്യ മോൾ
3 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം