ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
മരങ്ങളും ചെടികളും വെട്ടി നശിപ്പിക്കരുത്. മരം ഒരു വരം ആണ് എന്നാണ് ചൊല്ല്. മരങ്ങളും ചെടികളും ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. ചെടികളിൽ നിന്നും മരങ്ങളിൽ നിന്നും ആണ് നമുക്ക് കഴിക്കാൻ ഭക്ഷണവും ശ്വസിക്കാൻ ശുദ്ധവായുവും ലഭിക്കുന്നത്. തണലിനു വേണ്ടി നാം മരങ്ങളെ ആശ്രയിക്കുന്നു. മരങ്ങളും ചെടികളും ഇല്ലെങ്കിൽ മഴ ഭൂമിയിലേക്ക് പെയ്ത് ഇറങ്ങുകയില്ല. മഴ പെയ്തില്ലെങ്കിൽ കിണറുകളും തോടുകളും പുഴകളും ജലമില്ലാതെ വറ്റിപ്പോകും. വെള്ളം ഇല്ല എങ്കിൽ നമുക്ക് ജീവിക്കാൻ കഴിയില്ല. മരങ്ങളും ചെടികളും ഇല്ലെങ്കിൽ പക്ഷികൾക്ക് കൂടുകൂട്ടാൻ സാധിക്കുകയില്ല. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും മണ്ണ് വേണം .മരങ്ങളെയും ചെടികളെയും ഔഷധത്തിനായി മനുഷ്യൻ ആശ്രയിക്കുന്നു. അതിനാൽ മ ണ്ണുംകുളങ്ങളും തോടുകളും വൃക്ഷങ്ങളും അന്തരീക്ഷവും മലിനമാക്കാതെ നാം സംരക്ഷിക്കേണ്ടതാണ്. ആരോഗ്യമുള്ള മനുഷ്യനെ വാർത്തെടുക്കണമെങ്കിൽ പരിസ്ഥിതി അതിനനുയോജ്യമായിരിക്കണം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം