ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ആർട്സ് ക്ലബ്ബ്-17
(ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/ആർട്സ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആമുഖം
. കുട്ടികളിലെ കലാവാസനകളെ ഉദാത്തമാക്കുന്നതിൽ ആർട്സ് ക്ലബിന് പ്രമുഖ സ്ഥാനമുണ്ട്. വിവിധ ഇനം കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരളത്തിൽ ആർട്സ് ക്ലബിന് സ്കൂളിൽ പ്രമുഖ സ്ഥാനമുണ്ട്. കുട്ടികളിലെ കലാഅഭിരുചികളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയാണ് ആർട്സ് ക്ലബിന്റെ ചുമതല. സ്കൂളിലെ സംഗീത അധ്യാപികയായ ഷോബി ടീച്ചർക്കും സംസ്കൃത അധ്യാപികയായ സൗമിനി ടീച്ചർക്കുമാണ് ആർട്സ് ക്ലബ്ബിന്റെ ചുമതല.അറബിക് വിഭാഗം മത്സരങ്ങളുടെ ചുമതല സ്കൂൾ അറബിക് അധ്യാപികയായ താഹിറ ടീച്ചർക്കാണ് നൽകിയിരിക്കുന്നത്.