ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന അഴിയൂരിലെ ബോർഡ് ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ അഴിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളായി പരിണമിച്ചത് . അഴിയൂർ ദേശക്കാർക്ക് പഴയകാലത്ത് അഞ്ചാം ക്ലാസ്സിന് ഉപരിയായുള്ള വിദ്യാഭ്യാസം നേടണമെങ്കിൽ മയ്യഴിയെയും മറ്റു പ്രദേശങ്ങളെയും ആശ്രയിക്കേണ്ടിവന്നു.

ഒടുവിൽ മയ്യഴി വിമോചന സമരനായകൻ മയ്യഴി ഗാന്ധി ശ്രീ ഐ. കെ. കുമാരൻ മാസ്റ്റർ പ്രസിഡന്റായ ഹൈസ്കൂൾ കമ്മറ്റിയുടെ പരിശ്രമഫലമായി 1957 ജൂലൈ പന്ത്രണ്ടാം തിയ്യതി അഴിയൂർ ഹൈസ്കൂൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 1998 -99 അധ്യയന വർഷത്തിലായിരുന്നു കേരളത്തിലെ ഹൈസ്കൂളുകളിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിച്ചത് . അന്നത്തെ സ്ഥലം MLA ശ്രീ സി കെ നാണുവിന്റെ നേതൃത്വത്തിലുളള പ്രവർത്തന ഫലമായി അതെ വർഷം തന്നെ അഴിയൂർ ഹൈസ്കൂളിൽ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കപ്പെട്ടു.