ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. പല തരത്തിലുള്ള ശുചിത്വങ്ങൾ ഉണ്ട്. അതിലൊന്നാണ് പരിസരശുചിത്വം. നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുട കടമയാണ്. നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നമ്മുടെ ചുറ്റുപാടുകളിലേക്കു വലിച്ചു എറിയാതിരിക്കുക. മാലിന്യങ്ങൾ ജലാശയങ്ങളിൽ തള്ളാതിരിക്കുക. രണ്ടാമത്തേത് വ്യക്തിശുചിത്വം. എന്നും രണ്ടു നേരം കുളിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക. രാവിലെയും കിടക്കാൻ നേരത്തും പല്ല് തേക്കണം. ഈ രണ്ട് ശുചിത്വങ്ങളും നമ്മുടെ ജീവിതത്തിലെ പ്രധാന ശുചിത്വങ്ങൾ ആണ്. ഇവ പാലിച്ചില്ലെങ്കിൽ നമുക്ക് അനേകം രോഗങ്ങൾ ഉണ്ടാകും.പരിസ്‌ഥിയിൽ ജൈവ -അജൈവ മാലിന്യങ്ങൾ ഉണ്ട്. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണം. ഇത് ഉപയോഗിച്ച് കമ്പോസ്റ്റ്, ബയോഗ്യാസ് എന്നിവ നിർമ്മിക്കാം. അജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം. ഇങ്ങനെ നാം പാലിക്കുകയാണെങ്കിൽ നമ്മുടെ ജീവൻ നിലനിൽക്കും. ജലസ്രോതസ്സുകളിൽ മാലിന്യം തള്ളരുത്. ജലമില്ലെങ്കിൽ നാളെ ഇല്ല. ജലമാണ് ജീവൻ. രണ്ടു ശുചിത്വങ്ങളും പാലിക്കുക, നല്ലൊരു നാളേക്കായി.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം