ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

നിനച്ചിരിക്കാതെ വന്നൊരു മഹാമാരി
കൊറോണയെന്നാണല്ലോ അതിനു പേര്
ആദ്യമൊന്ന് പതറീടിലും പിന്നീട്
അതിജീവനത്തിൻ പാത തെളിച്ചു
മനഃപൂർവം മറന്ന പലതും
അറിയാതെ നമ്മുടെ കൂട്ടുകാരായി
ഞാൻ എന്ന ഭാവം തകർന്നടിഞ്ഞു
ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞു
ഇത് നമ്മുക്കുള്ളൊരോർമപ്പെടുത്ത ൽ
പ്രകൃതിയാം അമ്മതൻ തല്ലിതലോടൽ
ഈ കാലവും കടന്നുപോകും
മാനവ ഹൃത്തിൽ പുത്തൻ ഉയിർ വരും
 

സൂരജ് ഷാജി
10 ജി എച്ച് എസ് എസ് തിരുമേനി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത