ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ഒന്നിച്ച്
ഒന്നിച്ച്
ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ. ഇത് ലോകത്തെയാകെത്തന്നെ കീഴടക്കിയിരിക്കുകയാണ്. ഈ രോഗം ബാധിക്കുന്നത് ശ്വസന വ്യവസ്ഥയെയാണ്. ഈ രോഗത്തിന് കാരണമായ വൈറസ് കോവിഡ്-19 എന്നറിയപ്പെടുന്നു. ഈ രോഗത്തിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലാണ്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിൽ വ്യാപിച്ച രോഗം ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പടർന്നുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങി. ഈമഹാമാരി അമേരിക്കയിലാണ് ഏറ്റവുമധികം മരണം വിതച്ചത്. കൊറോണ പിടിപെടുന്നത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കാണ്. രോഗബാധയുള്ളവരെ സ്പർശിക്കുമ്പോഴും ശരീരസ്രവങ്ങളിൽനിന്നുമാണ് വൈറസ് പകരുന്നത്. വായും മൂക്കും മൂടാതെ തുമ്മുകയും ചുമക്കുകയും ചെയ്യുന്നത് അപകടകരമാണ്. വൈറസ് ബാധയുള്ളവർ സ്പർശിച്ച പ്രതലത്തിൽ വൈറസ് എത്തുന്നു. ഈപ്രതലത്തിൽ തൊട്ട ശേഷം ആ കൈകൊണ്ട് മൂക്ക്, കണ്ണ് തുടങ്ങിയവയിൽ തൊടുകയും ചെയ്യുന്നവർക്കൊക്കെ രോഗം പകരാൻ സാധ്യതയേറെയാണ്. വിവിധ പ്രതലങ്ങളിൽ ഈ വൈറസ് ദിവസങ്ങളോളം നിലനിൽക്കുന്നു. വൈറസ് ബാധയേറ്റവരെ ഐസൊലേറ്റ് ചെയ്തുകൊണ്ടാണ് ചികിത്സിക്കുന്നത്. ഈ രോഗത്തിന് ഇനിയും കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസിനെ ചെറുക്കുന്നതിനായി നമ്മൾ ചില മുൻകരുതലുകളെടുക്കേണ്ടതുണ്ട്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം