ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

2016 - 2017 ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ 1:00 PM നു സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ രാജു സർ നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. 10 D യിലെ വിദ്യാർത്ഥിനി Anagha S S നെ ക്ലബ് കൺവീനർ ആയും 9 E യിലെ Nandhana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ Insha Saheer ഉം Nandhana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.

ക്ലബ് പ്രവർത്തനങ്ങൾ.

17/6/18 പാളയംകുന്നിന്റെ അങ്കണത്തിൽ വെച്ച് ഹെഡ് മാസ്റ്ററായ പ്രദീപ്‌ സർ ഇംഗ്ലീഷ് ക്ലബ്‌ 2018-19 ഉദ്‌ഘാടനം ചെയ്തു.എട്ടാം ക്ലാസിലെ കുട്ടികൾ "RELEVENCE OF ENGLISH LANGUAGE" എന്ന വിഷയത്തിൽ മാഗസിനുകളും പോസ്റ്ററുകളും സമർപ്പിച്ചു. ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു ക്ലബ്ബിലെ കുട്ടികൾ 8ആം ക്ലാസിലെ പുസ്തകത്തിലുള്ള "THE MYSTERIOUS PICTURE " എന്ന പാഠഭാഗം നാടകരൂപേണ അവതരിപ്പിച്ചു. കുട്ടികളിൽ നിന്നും ലീഡറിനെ തിരഞ്ഞെടുത്തു കൂടാതെ ഗ്രുപ്പുകളും രൂപീകരിച്ചു. ഓരോ ആഴ്ചകളിലും ഓരോ ഗ്രുപ്പ് ചെയ്യേണ്ട പ്രവർത്തനങ്ങളും നൽകി.

2020-21 ലെ ക്ലബ് പ്രവർത്തനങ്ങൾ.

ഇംഗ്ലീഷ് ക്ലബ്‌ ജൂലൈ 12നെ ഔപചാരികമായി  ഉദ് ഖാടനം നടത്തി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ന്റെ സാന്നിധ്യത്തി ൽ  മലാല യൂസുഫ്സായിയുടെ ജന്മദിനം ക്ലബ്‌ അംഗങ്ങൾ മലാല ഡേ ആയി ആചരിച്ചു കൊണ്ട് ക്ലബ് ന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.42 അംഗങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൽ ചേരുകയും പിന്നീടുള്ള ക്ലബ്ബിന്റെ പ്രവർത്തനത്തിൽ പങ്കാളി കൾ ആവുകയും ചെയ്തു.എപിജെ അബ്ദുൾഖലാം ചരമദിനം, അധ്യാപക ദിനം, ഓസോൺ ദിനം , വായനദിനം, ഗാന്ധി ജയന്തി, ദേശീയ ഭരണഘടനാ ദിനം . എന്നിങ്ങനെ വിവിധ ദിനങ്ങളിൽ അംഗങ്ങൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അപർണ്ണ, അവീന എന്നി അംഗങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ സ്കിറ്റ്സംഘടിപ്പിക്കുകയും ചെയ്തു.

ഇംഗ്ലീഷ് ക്ലബ്ബ് 2022- 2023

42054-46
ഇംഗ്ലീഷ് ക്ലബ്ബ്

2022-23 അക്കാഡമിക വർഷത്തെ സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രവർത്തനങ്ങൾ 2022 ജൂലൈ 12-ാം തിയതി ഉച്ചക്ക് 2.30 ന് കൂടിയ യോഗത്തിൽ വച്ച് ഹെഡ്മിസ്ട്രസ് സിനി ബി എസ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ പ്രസക്തിയെക്കുറിച്ച് കുഞ്ഞുമനസുകളിൽ ബോധമുണർത്തുകയെന്ന മഹത്തായ ലക്ഷ്യം തന്നെയാണ് മലാല ദിനമായ ജൂലൈ 12 തന്നെ ഉദ്ഘാടന ദിനമായി തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ക്ലബ്ബിനെ പ്രചോദിപ്പിച്ചത്.

ഉദ്ഘാടന പരിപാടി 10 G ക്ലാസിൽ നിന്നുള്ള സൂര്യഗായത്രി മനോഹരമായി അവതരിപ്പിച്ചു.ശ്രീലക്ഷ്മി (9 C) യും അനന്യ അനിലും ( 9 E) ചേർന്ന് ആലപിച്ച ഈശ്വര പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്.ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി. സീമാ നാഥിൻ്റെ ആകർഷകമായ സ്വാഗത പ്രസംഗത്തിനു ശേഷം മലാലാദിനാചരണത്തിൻ്റെ  ഭാഗമായി കുട്ടികൾ ചില പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. നന്ദന ഷാജി (10 F) മലാല യൂസഫ്സായിയുടെ ജീവചരിത്രക്കുറിപ്പ് അനാവരണം ചെയ്തു. തുടർന്ന് ലക്ഷ്മി (10 F) ' ഐ ആം മലാല ' എന്ന പുസ്തകത്തിൻ്റെ അവലോകനക്കുറിപ്പ് കുട്ടികൾക്കായി വായിക്കുകയുണ്ടായി. ഇന്നത്തെ ചിന്താവിഷയവുമായി ശ്രദ്ധ ആർ കുമാർ (8 F) ഈ പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. മലാലാദിനാചരണത്തിൻ്റെ പ്രാധാന്യം അശ്വതി (10 G) വേദിയിൽ പങ്കുവച്ചു.സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അഭയ് (10 G) ഉം തൻ്റെ പങ്ക് നിർവ്വഹിച്ചു.10 G ക്ലാസിൽ നിന്നുള്ള ആവണിയുടെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന പരിപാടി അവസാനിച്ചു.