ജി.എച്ച്.എസ്.എസ്.മങ്കര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 1000 ത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു. രക്ഷിതാക്കളും അധ്യാപകരും ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെ ക്ലാസ്സ് ലൈബ്രറിയും ഓരോ ക്ലാസ്സിലും സജ്ജമാക്കിയിട്ടുണ്ട്.

വിദ്യാലയത്തിലെ പ്രധാന ലൈബ്രറി ആണിത്. ആറായിരത്തിലധികം ബുക്കുകൾ ഉള്ള ഈ ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഹൈ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഈ സംവിധാനം വളരെ കാര്യക്ഷമമായി തന്നെ ഉപയോഗിച്ചു വരുന്നു. ശാസ്ത്ര ഗണിത സാമൂഹിക വിഷയങ്ങളിൽ നിരവധി ബുക്കുകളും വ്യക്തിത്വവികസന ബുക്കുകളും വിവരവിനിമയ സാങ്കേതിക വിദ്യയും റഫറൻസ് വിഷയങ്ങളിലും ആയി ധാരാളം ബുക്കുകൾ ഉണ്ട്. വിവിധ ഭാഷകളിലായി സാഹിത്യ സംബന്ധിയായ നിരവധി ബുക്കുകളും ഇവിടെ ലഭ്യമാണ്. എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ നല്ല നിലയിൽ ഈ ലൈബ്രറി പ്രവർത്തിച്ചുവരുന്നു