ജി.എച്ച്.എസ്.എസ്. വാഴക്കാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.
സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സ്കൂളിൽ സാമൂഹ്യ ശാസത്ര ക്ലബ് പ്രവർത്തിക്കുന്നത്.പoനം ക്ലാസ്സ് റൂമിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കാതെ പൊതു സമൂഹത്തിനു ഗുണകരമായ പ്രവർത്തങ്ങളിൽ ഏർപ്പെടാനും കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വികസിപ്പിക്കാനും ക്ലബ് പ്രവർത്തനം ഊന്നൽ നൽകുന്നു. സാമൂഹ്യ ശാസ്ത്രമേളകളിൽ സ്കൂളിൻ്റെ സജീവ സാന്നിധ്യം ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്.20l9 -20 വർഷത്തിൽ സാമുഹൃശാസത്ര മേളയിൽ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കോ വിഡ് പ്രതിസന്ധികൾക്കിടയിലും ഓൺലൈനായി ക്ലബിൻ്റെ പ്രവർത്തനം സജീവമായി മുന്നോട്ടു കൊണ്ടുപോവാൻ സാധിച്ചിട്ടുണ്ട്. ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും കുട്ടികളിൽ ദേശ സ്നേ ഹവും സാമൂഹ്യബോധവും വളർത്തിയെടുക്കാൻ ക്ലബ് പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ക്ലബിൻ്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ....
9-07-21 ന് ക്ലബിൻ്റെ ഔദ്യോഗിക രൂപീകരണം ക്ലബ് കൺവീനർ പ്രീതി ടീച്ചറുടെ അധ്യക്ഷതയിൽ online ആയി നടന്നു.220 കുട്ടികൾ ക്ലബിൽ അംഗങ്ങളായി. 14-07-21 ന് ക്ലബിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ചലചിത്ര പ്രവർത്തകൻ ശ്രീ ബന്ന ചേന്ദമംഗലൂർ നിർവ്വഹിച്ചു.
July - 5 പരിസ്ഥിതി ദിനം - പരിസ്ഥിതി ബോധവത്ക്കരണം കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഒരു തൈ നടാം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. July-11 ലോക ജനസംഖ്യാ ദിനം. -വിദ്യാർത്ഥികൾക്കായി പ്രസംഗം, കൊളാഷ് രചന' ജനസംഖ്യാ മര നിർമ്മിതി എന്നീ മത്സരങ്ങൾ നടത്തി. പ്രസംഗ മത്സരത്തിൽ അഫ്സിന-0, കദീജ നിഹ്ല 9 Jഎന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ജനസംഖ്യാ മര നിർമ്മിതി - കദീജനിഹ്ല 9 J Jasmina 8F കൊളാഷ് നിർമ്മാണം :-Dilna c 9G Smrithika sudheesh 8I എന്നിവർ വിജയികളായി.
August -6 August-9 ഹിരോഷിമാ നാഗസാക്കി ' ദിനം, :- യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം ,സlഡാക്കോ കൊക്ക് നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു Alan C 9H,Abhiram P. 9A, Dilsha T 8A ,Minha P 8J എന്നിവർ വിജയികളായി.
ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് ക്വിറ്റ് ഇന്ത്യാ സമരവും കേരളവും എന്ന വിഷയത്തെ ആസ്ദമാക്കി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. Diya Salam - 9 H, Abdulla 9 G എന്നിവർ വിജയികളായി.
August-15-സ്വാതന്ത്ര്യ ദിനം :- സ്വാതന്ത്ര്യത്തിൻ്റെ 'അമൃതമഹോത്സവം പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ ദിന ക്വിസ്സ് 'ചരിത്ര സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരം, സ്വാതന്ത്ര്യ ദിനപതിപ്പ് എന്നിവ സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ sayed Nouf Ahammed 10 Lഒന്നാം സ്ഥാനവും shabna kp 8M രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കൂടാതെ ജില്ലാ സാമൂഹ്യ ശാസത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ചരിത്രരചനാ മത്സരം( വിഷയം' - തവനൂർ :- കെ. കേളപ്പൻ്റെ സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളിൽ ഒന്ന്,
തിരുന്നാവായ:- ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത സ്ഥലം) സകൂൾ തലത്തിൽ നടത്തി. കൊണ്ടോട്ടി ബി ആർ സിയുടെ നേതൃത്വത്തിൽ ശാസ്ത്രരംഗത്തിൻ്റെ ഭാഗമായും പ്രാദേശിക ചരിത്രരചനാ മത്സരം സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.
ഒക്ടോബർ - 2 - ഗാന്ധിജയന്തി :- വിദ്യാർത്ഥികൾക്കായി ഗാന്ധിജിയുടെ സന്ദേശങ്ങൾ അടങ്ങിയ ചാർട്ട് പ്രദർശനം സംഘടിപ്പിച്ചു.
നവംബർ - 1 കേരള പിറവി ദിനം :- വിദ്യാർത്ഥികൾക്കായി വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു. Huda 9L,Naja Fathima 9J എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ക്ലബിൻ്റെ തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.