അന്യനാട്ടിൽ നിന്നും ഉയർന്നുവന്ന ഭീകരൻ
ലോകമാകെ ജീവിതം തകർത്തുകൊണ്ട് ഭീകരൻ
നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെയും
ഒന്നുചേർന്നു തീർത്തിരുന്ന കരുതലുംകരുണയും
പദവിയല്ല പണവും അല്ല ഇന്നു നമ്മൾക്ക് ആവശ്യം
ഒത്തരുമ യോടുള്ള കരുതലാണ് ആവശ്യം
കൊറോണ എന്ന ഭീകരനെ ഒരുമയോടെ
തുരത്തിടാം മാസ്ക് കൊണ്ട് മുഖം മറച്ചും
സോപ്പ് കൊണ്ട് കൈകഴുകിയും കൊറോണയെ തുരത്തിടാം
പ്രളയത്തെയും നിപ്പയും
ഒരുമയോടെ നേരിട്ടു
മഹാമാരിയായ കോവിഡി നെ ഒരുമയോടെ നേരിടാം
തുരത്തിടാം നമുക്കവനെ
ഒരുമയോടെ തുരത്തിടാം