ജി.എച്ച്.എസ്. മുണ്ടേരി/ജൂനിയർ റെഡ് ക്രോസ്
വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും വേണ്ടി ജൂനിയർ റെഡ് ക്രോസ്സ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ആരോഗ്യ ശീ ലങ്ങൾ വാർത്തെടുക്കുക, പ്രഥമശുശ്രുഷയെ കുറിച്ചുള്ള അറിവുകൾ പകർന്നുകൊടുക്കുക, സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് JRC ഉയർത്തി കാട്ടുന്നത്.8,9,10എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭഗമാകാനുള്ള അവസരം ലഭിക്കുന്നത്. JRC യുടെ പ്രവർത്തനം കോവിഡ് കാലത്തും തടസ്സമില്ലാതെ നടക്കുന്നു. മാസ്ക് നിർമാണം, പരിസ്ഥിതി ദിനചാരണം, ഭിന്നശേഷി കുട്ടികളുടെ വീട് സന്ദർശനം, ലഹരി വസ്തുക്കളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്