ജി.എച്ച്.എസ്. ബാനം/Activities
ദൃശ്യരൂപം
പ്രവേശനോത്സവം 2018-19
ബാനം ഗവ.ഹൈസ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായ പരിപാടികളോടെ കൊണ്ടാടി.പുതുതായി പ്രവേശനം നേടിയ കുരുന്നുകളെ വിദ്യാർത്ഥികളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു.കുട്ടികൾക്ക് വർണ്ണബലൂണുകളും കിരീടവും മധുര പലഹാരവും നൽകി.
മഹാത്മ പുരുഷ സ്വയംസഹായ സംഘത്തിന്റെ വകയായി ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്റ്റിീൽ വാട്ടർ ബോട്ടിലുകൾ നൽകി.കുട്ടികൾക്ക് ബാഗും കുടയും സ്പോൺസർ ചെയ്ത നവജീവൻ പുരുഷ സ്വയംസഹായ സംഘത്തിന്റെ ഭാരവാഹികൾ അതിനാവശ്യമായ തുക ഹെഡ്‌മാസ്റ്ററെ ഏൽപ്പിച്ചു.