ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19

ലോകത്താകെ ഭീതി വിതച്ചും കൊണ്ടിതാ വന്നു മഹാമാരി
കോവിഡ് എന്നൊരു പേരിൽ വന്നവൾ
കോലാഹളം പലതുണ്ടാക്കി
ലോകരെയാകവൾ ലോക്കതിലാക്കി വീട്ടിന്നുള്ളിലൊളിപ്പിച്ചു
ഉള്ളത് തിന്നു കുടിച്ചു കഴിയാനായവൾ
പാഠം പഠിപ്പിച്ചു.
മരണക്കൊയ്ത്തു നടത്തിക്കൊണ്ടവൾ
മനുജരെയാകെ വിറപ്പിച്ചു.
ശക്തിയിൽ ലോകമെയാകെ ഭരിച്ചവർ
പോലുമശക്തത തെളിയിച്ചു.
എന്തൊരു മാരി?, എന്തൊരു കാലം?എന്തൊരു കോലം ലോകത്ത് ?


 

ശാഹിമ ശിഹാബ് പി
1 B ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത