ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ക‍ുഞ്ഞ‍ുചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ക‍ുഞ്ഞ‍ുചിന്തകൾ

അവൾ ഉറക്കത്തിൽ നിന്ന് ഉണർന്നു. കിളികളുടെ മധുരമായ നാദം . പത്രം അവളുടെ വീടിന്റെ മുറ്റത്ത് വീണു. അവൾ അത് എടുത്തു നോക്കി.വായിച്ചപ്പോൾ, ചൈനയിലെ വ‍ുഹാൻ എന്ന സ്ഥലത്തുനിന്ന് മാരകരോഗം കേരളത്തിൽ വന്നു!എന്നതായിരുന്നു ആദ്യ വാർത്ത. പിന്നെ ആ മാരകരോഗം കുറേ സ്ഥലത്ത് പകരുന്നു! ഈ രോഗം ബാധിച്ച് മരിക്കാനും തുടങ്ങി!ആ വാർത്ത വായിച്ചപ്പോൾ അവൾക്ക് വളരെ വിഷമം തോന്നി.

ഇടയ്ക്കിടെ കൈ കഴ‍ുകണമെന്നും മാസ്ക് ധരിക്കണമെന്നും വാർത്തയിൽ പറഞ്ഞത് അവൾ കേട്ട‍ു. വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വീടായിരുന്നു അവളുടേത്. പക്ഷേ എല്ലാ വിഷമങ്ങളും ഉള്ളിലടക്കി അവളുടെ അമ്മയോട് ചോദിച്ചു "അമ്മേ കുറച്ചു പൈസ തരുവോ?". എന്തിനാ നിനക്ക് ഇപ്പൊ പൈസ?”. എന്ന് അമ്മചോദിച്ചു. "എനിക്ക് ഹാൻഡ് വാഷ് വാങ്ങാനാ.” എന്ന് അവൾ മറ‍ുപടി പറഞ്ഞ‍ു. അവളുടെ അമ്മ വളരെ ദേഷ്യക്കാരി ആയിരുന്നു. അമ്മ പറഞ്ഞു " ഹോ!അവളുടെ ഒരു ഹാൻഡ് വാഷ്... കൂൻവാഷ്... ഇവിടെ അരി മേടിക്കാൻ പൈസയില്ല.പിന്നെയാ.... നിന്റെ ഹാൻഡ് വാഷ്". അവൾ കരഞ്ഞുകൊണ്ട് വീടിന്റെ ഒരു മൂലയിൽ പോയിരുന്നു. അപ്പോൾ ഓർത്തു തന്റെ വഞ്ചിപ്പെട്ടിയിലെ പൈസ കൊണ്ട് ഹാൻഡ് വാഷ് വാങ്ങാമെന്ന്.

കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ വഞ്ചി പൊട്ടിച്ചു.ന‍ൂറ്റിയേഴ് രൂപ കിട്ടി. അവൾക്ക് വളരെ സന്തോഷമായി . അതിൽ ക‍ുറച്ച് പൈസ ഉപയോഗിച്ച് ഹാൻഡ് വാഷ് വാങ്ങി. മാസ്ക്,അവളുടെ വീട്ടിലുള്ള സൂചിയും നൂലും ഉപയോഗിച്ച് അവൾ തുന്നി. അവളുടെ അമ്മയ്ക്കും മാസ്ക് തുന്നി കൊടുത്തു.അവൾ അവളുടെ വീടിനടുത്തുള്ള എല്ലാ വീട്ടുകാർക്കും കൊടുത്തിട്ട്, ആ കുട്ടി ധൈര്യത്തോടെ ഉറക്കെ പറഞ്ഞു "നമുക്ക് ഒരുമിച്ച് ഈ മാരക രോഗത്തെ തടയാം.........”

അക്സ രാജൻ
5 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ