ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
അതിരാവിലെ പക്ഷികളുടെ ചിലപ്പിനോടൊപ്പം രണ്ടു കുക്കറുകൾ ആളുകൾ പരസ്പരം മത്സരിച്ചു കൂകുന്നു. ഇത് രജനിയുടെയും ശാലിനിയുടെയും കുക്കറുകൾ ആണ്. ഇവർ രണ്ടുപേരും നല്ല ചങ്ങാതിമാരായിരുന്നു. ഒരു കറിവെച്ചാൽ ഇരുവരും അത് പങ്കു വെക്കും. അവരുടെ പണി കഴിഞ്ഞാൽ ഒരു ആൽമര ചുവട്ടിൽ ഇരുന്ന് ഇവർ നാട്ടുവിശേഷവും വീട്ടുവിശേഷവും പറയും. ഒരു ദിവസം വർത്തമാനം പറഞ്ഞിരിക്കവെ രജനി ശാലിനിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ശാലിനി രജനിയുടെ വീട്ടിലേക്ക് പോയി . നല്ല അച്ചടക്കമുള്ള വീട്. നല്ല വൃത്തിയും വെടിപ്പുമുള്ള വീട് . രജനിയുടെ വീടു കണ്ട് ശാലിനിക്ക് അസൂയതോന്നി. അവിടെനിന്ന് ഊണുകഴിച്ചു. ശാലിനിയും രജനിയെ തന്റെ വീട്ടിലേക്ക് വിളിച്ചു. ശാലിനിയുടെ വീട്ടിൽ വൃത്തിയും വെടിപ്പും ഉണ്ടായിരുന്നില്ല. അവൾ തന്റെ വീട് വൃത്തിയാക്കി മാലിന്യങ്ങൾ പുറത്തേക്ക് തള്ളി . പിറ്റേന്ന് രജനി നീ വീട്ടിലേക്ക് വരുമ്പോൾ ആ കാഴ്ച കണ്ടു ശാലിനി തൻറെ വീട് മാത്രം വൃത്തിയാക്കിയിരിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്നു.വീട് മാത്രം വൃത്തിയാക്കിയാൽ പോരാ, പരിസരവും വൃത്തിയാക്കണം രജനി ശാലിനിയോട് പറഞ്ഞു ഇല്ലെങ്കിൽ രോഗങ്ങൾ പകരാനുള്ള സാധ്യതയുണ്ട്. ഇത് കേട്ടപ്പോഴാണ് തന്റെ തെറ്റ് ശാലിനിക്ക് മനസ്സിലായത്. വീടുപോലെ പോലെ പരിസരവും ശുദ്ധിയാക്കണം എന്ന പാഠം ശാലിനി പഠിച്ചു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ