ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


എടിഎൽ മെഗാ ടിങ്കറിംഗ് ഫസ്റ്റ് നടത്തി(12/08/25)

കൊടുവള്ളി കൊടുവള്ളി  ഗവൺമെൻറ്ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിംഗ്  ലാബിൽ വെച്ച് എടിഎൽ മെഗാ ടിങ്കറിംഗ് ഫെസ്റ്റ് നടത്തി. സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ഏഴാം ക്ലാസിലെ എടിഎൽ വിദ്യാർത്ഥികളും ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് .കുട്ടികളെ  10 ഗ്രൂപ്പുകൾ ആക്കി അവർക്ക്  വാക്കം ക്ലീനർ ഉണ്ടാക്കാനുള്ള  സാമഗ്രികൾ നൽകി.   അടൽ ഇന്നവേഷൻ മിഷന്റെ ലൈവ് മീറ്റിങ്ങിലൂടെ ഉണ്ടാക്കുന്ന ക്രമം കണ്ടു കൊണ്ടാണ് കുട്ടികൾ വാക്കം ക്ലീനർ തയ്യാറാക്കിയത്.    എടി എൽ ചുമതലയുള്ള അധ്യാപകരുടെയും മെൻറർ അക്ബറിന്റെയും എടിഎൽ  ടാലൻറ്ടീം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്.പരിപാടി ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. എടിഎൽ ഇൻ  ചാർജ്ജും   ലിറ്റിൽ കൈറ്റ്സ്  മെന്റർ ആയ കെ ഫിർദൗസ് ബാനു ലിറ്റിൽ കൈറ്റ്സ്  മെന്റർ ആയ പി റീഷ ,  അധ്യാപകരായ കെ ഷംസീറ, പി ഗോപകുമാർ എന്നിവർ പങ്കെടുത്തു. കാണാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ്(29/08/25)

കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് എൻഐടിയിലെ അധ്യാപകർ പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ് നൽകി. എൻഐടിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ ലബീബ കെ ,സജിന അലി ,ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിലെ ഗ്രീഷ്മ മോഹൻ എന്നീ അസിസ്റ്റൻറ് പ്രൊഫസർമാരാണ് ഈ ക്ലാസിന് നേതൃത്വം നൽകിയത് .എൻ ഐ ട്ടി യിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെയും റോബോട്ടിക് ക്ലബ്ബിലെയും 5 വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. റോബോട്ടിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ കോഡ്രാ പാഡ് എന്ന്റോബോട്ട് സ്കൂളിൽ കൊണ്ടുവന്ന കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു .എടിഎൽ ഇൻചാർജും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ഫിർദൗസ് ബാനു.കെ, ലിറ്റിൽ കൈറ്റ്സ് മിസ്റ്റർ റീഷ പി , എടിഎൽ യുപി ഇൻചാർജ് ആയ ഷംസീറ പി,സ്റ്റാഫ് സെക്രട്ടറി സുബൈദ വി, വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എടിഎൽ ടാലൻറ് ടീം,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് ബിലാൽ, മുഹമ്മദ് അഷ്മിൽ എന്നിവർ ഡിസൈനിങ്ങിൽ കുട്ടികളെ സഹായിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

കൊടുവള്ളിയിൽ ഫീൽഡ് വിസിറ്റ് ആരംഭിച്ചു(24/11/25)

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിലേക്ക് മറ്റ് സ്കൂളിൽ  നിന്നുള്ള വിദ്യാർത്ഥികളുടെ ഫീൽഡ് വിസിറ്റ് ആരംഭിച്ചു . മണാശ്ശേരി സ്കൂളിലെ നാൽപതോളം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഫീൽഡ് വിസിറ്റിനായി സ്കൂളിലെത്തിയത്. അവർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രെയിനറായ  അക്ബർ ക്ലാസുകൾ  നൽകി.    അർഡിനോ ,സർവ്വോ മോട്ടോർ, വിവിധതരം സെൻസറുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർഥികൾ വിവിധ പ്രോജക്ടുകൾ തയ്യാറാക്കി. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് അഷ്റഫ് സാർ ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ ,റീഷ പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ, അസ്മർ, അൽഹാൻ ഉനൈസ്, മുഹമ്മദ് ജിനാൻ എന്നിവർ പ്രോജക്ട് തയ്യാറാക്കുന്നതിൽ വിദ്യാർഥികളെ സഹായിച്ചു.