ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ടിങ്കർ ഫസ്റ്റ് 2024

ടിങ്കർ ഫസ്റ്റ് 2024 കൊടുവള്ളി :കൊടുവള്ളി ഗവൺമെൻറ് ഹയർ സെകന്ററി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ രണ്ട് ദിവസത്തെ ടിങ്കർ ഫസ്റ്റ് 2024നടന്നു .അയൽപക്ക സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീഡി പ്രിൻറിംഗ് എന്നിവയിൽ രണ്ട് ദിവസത്തെ പരിശീലനം നൽകി. എൻ ഐ ടി യിലെ സീനിയർ റിസർച്ച് ഫെലോയും കോളേജ് ഓഫ് എൻജിനീയറിങ് പെരുമണ്ണിലെ അസിസ്റ്റൻറ് പ്രൊഫസറുമായ രഞ്ജിത്ത് ഗോപാലകൃഷ്ണൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് .ഹെഡ്മാസ്റ്റർ അസീസ് ടി സ്വാഗതം പറഞ്ഞു പ്രിൻസിപ്പൽ നയന അധ്യക്ഷ സ്ഥാനവും വഹിച്ചു സ്റ്റാഫ് സെക്രട്ടറി മാധു ഒക്കെ ,എസ് ആർ ജി കൺവീനർ രമേഷ് പി പി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പിഎന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു ടീച്ചറുടെ നേതൃത്വത്തിൽ ലാബിലെ ട്രെയിനർമാരായ മുഹമ്മദ് അക്ബർ ,അമർ എന്നിവർ എടിഎൽടാലന്റ് ക്ലബ്ബ് വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് പരിശീലനം നൽകിയത് .അയൽപക്ക സ്കൂളുകളിലെ 60 വിദ്യാർത്ഥികളാണ് രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത് പരിശീലനത്തിന് പുറമേ എ ടി ൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു .പരിശീലനത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകി. പരിപാടിയിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ജനുവരി മാസത്തെ വാർത്താ പത്രിക പ്രകാശനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന അനീബ് വിപി,മുഹമ്മദ് സിയാൻ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു.

കമ്മ്യൂണിറ്റി ദിനം ആചരിച്ചു 2024

കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ലാബിൽ വെച്ച് കമ്മ്യൂണിറ്റി ദിനം ആചരിച്ചു .ഇന്ത്യയുടെ ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറിനെ അനുസ്മരിക്കാനും എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം നൽകുന്നതിനും എടി എൽ ലാബ് ഉള്ള സ്കൂളുകളിൽ നടത്തുന്ന പരിപാടിയാണ് കമ്മ്യൂണിറ്റി ദിനാചരണം. ഏപ്രിൽ മാസത്തിൽ നടത്തുന്ന ഈ പരിപാടി യിൽ സ്കൂളിലെ വിദ്യാർഥികളും സ്കൂളിന് പുറത്തുള്ള വിദ്യാർത്ഥികളും ലാബിൽ ഒത്തു ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു .എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനുവിന്റെ യും ട്രെയിനേഴ്സ് ആയ അക്ബർ അമർ എന്നിവരുടെയും സഹായത്താൽ ലാബിലെ ടാലൻറ് ക്ലബ്ബ് വിദ്യാർത്ഥികളാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത് രക്ഷിതാക്കളും വിദ്യാർത്ഥികളും അടങ്ങിയ ഗ്രൂപ്പുകൾ തിരിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് അബ്ദുൽ നാസർ ടി പി പരിപാടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ബിനോയ് കുമാർ ,ഹെഡ്മാസ്റ്റർ അസീസ് ,എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, അധ്യാപകരായ മധു ഓ കെ റിഷ പി, സുബൈദ എസ് വിനീത ഒ കെ, സതീഷ് കെ, ഷംസീറ, ഷിജിന ,റഷീദ് ,മിനി എന്നിവർ പങ്കെടുത്തു ചടങ്ങിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ മാർച്ച് മാസത്തെ മാസാന്ത്യ വാർത്ത പത്രിക പ്രകാശനം ചെയ്തു.

||||||


ഇലക്ട്രോണിക്സ് ശില്പശാല (നവംബർ)

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ലാബിൽ കുട്ടി പൈ എന്ന നൂതന മൈക്രോ കൺട്രോളർ ഉപയോഗിച്ചുള്ള ഇലക്ട്രോണിക്സ് ശില്പശാല സംഘടിപ്പിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഇന്നവേഷൻ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ,കോഴിക്കോട് ഡയറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡയറ്റ് പ്രിൻസിപ്പൽ യുകെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. എസ് എം സി ചെയർമാൻ മുഹമ്മദ് കൊണ്ടങ്ങര അഡൽ ലാബിനെ പരിചയപ്പെടുത്തി എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു കെ ജെ സെബാസ്റ്റ്യൻ കെ ഷംസീറ എന്നിവർ പ്രസംഗിച്ചു 46 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. യൂണിവേഴ്സിറ്റിയിലെ പരിശീലകരായ മുഹമ്മദ് ഷിബിൻ, നിഹാൽ മുഹമ്മദ് എന്നിവരാണ് നേതൃത്വം നൽകിയത്. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും നേരത്തെ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വർഷോപ്പിൽ മറ്റു വിദ്യാർഥികളെ സഹായിച്ചു.എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റിഷ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല (ജനുവരി)

കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ വച്ച് അയൽപക്ക വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകിപ്പോരുന്ന റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല ഈ തവണയും സംഘടിപ്പി ച്ചു..സ്കൂളിന് തൊട്ടടുത്തുള്ള ജിഎംഎ ൽ പി എസ് കൊടുവള്ളി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന 90 കുട്ടി കളാണ് ഒന്നാം ഘട്ട ശില്പശാലയിൽ പങ്കെടുത്തത്. പല ദിവസങ്ങളിലായി നടത്തിയ ശില്പശാല മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി ശിവദാ സൻ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി, എസ്

എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര എസ് പി സി പ്രസിഡന്റ്ജബ്ബാർ ഹെഡ്മിസ്ട്രസ് സുബിത എഎന്നിവർ പങ്കെടുത്തു. യുപി സീനിയർ അസിസ്റ്റൻറ് നിഷ എസ് ആർ ജി കൺവീനർ അസീസ എടിഎൽ ഇൻചാർജ് ഫിർദൗസ് ബാനു, ഷംസീറ, ഹൈദ്രോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജി എം എ ൽ പി സ്കൂൾ കളരാന്തി രി,എ എം എൽ പി എസ് പറമ്പത്ത് കാവ്, എ എം എൽ പി എസ് പാലക്കുറ്റി എന്നീ സ്കൂളിലെയും കുട്ടികൾക്ക് ഓരോ ദിവസങ്ങളിലാ യി ശില്പശാല നടത്തി. എ ടിഎൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ എടിഎൽ ടാലന്റ് ടീമിലെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെയും വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് ടീമിന്റെനേതൃത്വത്തിൽ പരിപാടിയുടെഡോക്യുമെന്റേഷനും നടത്തി. വീഡിയോ 1 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വീഡിയോ 2 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വീഡിയോ 3 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വീഡിയോ 4 കാണാൻ ഇവിടെ ക്ലിക് ചെയ്യുക

റോബോ ഫെസ്റ്റ് [14/02/25]

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപിക സുബിത എം, എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ് മാസ്റ്റർ മിസ്ട്രെസ്സുമാരായ  ഗോപകുമാർ. സി. ടി, റീഷ. പി എന്നിവരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളും  എ ടി എൽ ടാലെന്റ് ക്ലബ്ബ് അംഗങ്ങളും ആയ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. സ്മാർട്ട് ബ്ലാക്ക് ബോർഡ് ഡെസ്റ്റർ, ഓട്ടോമാറ്റിക് മെഡിസിൻ ഡിസ്പെൻസർ ആൻഡ് ടൈം അലാം ഫോർ ബെഡ്റിഡൻ  പേഷ്യൻസ് , ഗ്യാസ് ലീക്ക് ഡിറ്റ ക്ഷൻ ആൻഡ് ഓട്ടോമാറ്റിക് ഗ്യാസ് ബ്ലോക്കിങ് സിസ്റ്റം, ഫാൻ ക്ലീനിങ് സിസ്റ്റം വിത്ത് റിമോട്ട് കൺട്രോൾ , റോങ്ങ് വേ ഡിഫൻഡർ ഓഫ് വെഹിക്കിൾസ് ഫോർ റോഡ് സേഫ്റ്റി,ട്രാഫിക് സിഗ്നൽ സിസ്റ്റം,  ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ വിവിധ ഇനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

കമ്യൂണിറ്റിദിനം ആചരിച്ചു.(22/04/25)

കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ അടൽ ടിങ്കറിങ് ലാബിന്റെ നേതൃത്വത്തിൽ കമ്യൂണിറ്റിദിനം ആചരിച്ചു. സ്കൂളിനുസമീപത്തെ ആറ് സ്കൂളുകളിലെ 52 വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികൾക്ക്റോബോട്ടിക്സ് ഇലക്ട്രോണിക്സ് പരിശീലനം നൽകുന്ന അടൽ ടിങ്കറിങ് ലാബ് പരിചയപ്പെടുത്തുന്നതിനും പഠിക്കുന്നതിനും വേണ്ടി യാണ് കമ്യൂണിറ്റി ദിനം ആചരിക്കുന്നത് .പിടിഎ പ്രസിഡൻ റ് ആർ.വി. അബ്ദുൽ റഷീദ് ഉദ്ഘാടനംചെയ്തു. പ്രധാനാ ധ്യാപിക എം. സുബിത അധ്യക്ഷയായി. അധ്യാപകരായ കെ. ഫിർദൗ സ് ബാനു, ഷംസീറ, പി. റീഷ, ഹൈദ്രോസ് , കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു . വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക