ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


എസ്എസ്എൽസി

2022- 23വർഷത്തിൽ സ്കൂളിന് 100% വിജയം കരസ്ഥമാക്കാൻ സാധിച്ചു. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 30 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാൻ സാധിച്ചു ആറ് കുട്ടികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ 100% വിജയം കരസ്ഥമാക്കുന്നത്.

യു എസ് എസ്

2022- 23അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 9 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.