കടകൾ അടച്ചു പൂട്ടി
മനുഷ്യർ വീടുകളിലായി
സ്കൂളുകൾ വെറുതെ കിടന്നു
തെരുവ് നിശബ്ദമായി
തെരുവ് നായ വിശന്നു
കുരച്ചു!
ടൂറിസ്റ്റുകളുടെ വരവ്
നിലച്ചു!
കുരങ്ങുകൾ പട്ടിണി
യിലായി!
കൃഷിപാടങ്ങൾ
ഭക്ഷണ സ്ഥലമാക്കിയ
പറവകൾ പട്ടിണിയായി!
അങ്ങാടി ജനങ്ങൾ
കൈതാങ്ങായ
യാചകർ ഇന്ന്
പട്ടിണിയായി!
ഇവർ തെരുവിൻ്റെ മക്കളാണ്!
വീടുകളിൽ സുഖിക്കുന്ന
മനുഷ്യർക്ക് കൈതാങ്ങായി
ആളുകളുണ്ട്!
പക്ഷെ..
തെരുവിൻ്റെ മക്കൾക്ക്
ആരാരുമില്ല!