ജി.എച്.എസ്.എസ് പട്ടാമ്പി/കൂടുതൽ അറിയാൻ
1948 മാർച്ച് മാസത്തിൽ മദിരാശി സർക്കാർ സി. ഇ. നായർ ഹൈസ്കൂളിന്റെ അംഗീകാരം പിൻവലിച്ചു. തുടർന്ന് രൂപീകൃതമായ ജനകീയ സമിതി 1948 ജൂൺ മാസത്തിൽ ഇന്നുകാണുന്ന സ്ഥലത്ത് "പട്ടാമ്പി നാഷണൽ ഹൈസ്കൂൾ " എന്ന പേരിൽ ഈ വിദ്യാലയത്തെ പുനസ്ഥാപിച്ചു. 1951 ജൂലായ് 19 ന് ഈ വിദ്യാലയം മലബാർ ഡിസ്ടിക് ബോർഡ് ഏറ്റെടുത്തു. തുടർന്ന് " ഡിസ്ടിക് ബോർഡ് ഹൈസ്കൂൾ " എന്നറിയപ്പെട്ടു. 1957 ൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും 1957 മുതൽ " ഗവ.ഹൈസ്കൂൾ, പട്ടാമ്പി " എന്ന പേര് ലഭിക്കുകയും ചെയ്തു. 1998 - '99 ൽ അദ്ധ്യയന വർഷത്തിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിക്കുകയും " ഗവ. ഹയർ സെക്കന്ററി സ്കൂൾ, പട്ടാമ്പി " എന്ന പേരിൽ ഈ സ്ഥാപനം നിലകൊള്ളുകയും ചെയ്യുന്നു.
ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലൻ തുടങ്ങിയ മഹാപുരുഷൻമാരുടെ പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടർ. കെ. എൻ. എഴുത്തച്ഛൻ , എം.ടി വാസുദേവൻ നായർ എന്നീ പ്രഗദ്ഭമതികൾ ഈ സ്ഥാപനത്തിൽ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിലെ പലപല രംഗങ്ങളിൽ സമർത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്. 2004-2005-ൽ ഈ വിദ്യാലയത്തിൻെറ സമഗ്ര ചരിത്രം ഉൾക്കൊളളുന്ന ഒരു സുവനീർ പുറത്തിറക്കി.
2019 ജനുവരി 17 ന്,പട്ടാമ്പി ഗവ: ഹൈസ്കൂളിൽ 2018 -19 വർഷത്തിലെ ലിറ്റിൽ കൈറ്റ് മാഗസിൻ -"കൊച്ചുപട്ടങ്ങൾ പറക്കുന്നിടം -" പട്ടാമ്പി M .L A ശ്രീ. മുഹമ്മദ് മുഹ്സിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാലക്കാട് M .P ശ്രീ. M.B രാജേഷ് പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.എസ്.ബി.എ തങ്ങൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.