ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/ആരും കൊതിക്കാത്ത നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരും കൊതിക്കാത്ത നാളുകൾ

അതിരാവിലെ എണീറ്റ് പ്രകൃതിയുടെ ചലനദൃശ്യങ്ങളെ നോക്കി ആസ്വദിച്ചു നടന്നിരുന്ന പഴയ കാലം. ആ നാളുകൾ തിരികെ വരാൻ വളരെ ആഗ്രഹമുണ്ട്. എന്നാൽ അതിന് ഇനിയും ഏറെ നാളുകൾ വേണം. ഇപ്പോൾ ഒന്ന് സ്വതന്ത്രയാവാൻ ഒരു ആഗ്രഹം. തന്റെ ചിറകുകൾ വിടർത്തി മേലോട്ട് പറക്കാൻ. പക്ഷേ പല സാഹചര്യങ്ങളും എന്നെ തടഞ്ഞു നിർത്തുന്നു. ലോകത്താകമാനം പറന്നുനടക്കുന്ന കോവിഡ് 19 എന്ന മഹാമാരി ക്കെതിരെ പൊരുതിജയിക്കാൻ ശുചിത്വം എന്ന ഒരു ഔഷധം മാത്രമേ ഇപ്പോൾ നിലവിലുള്ളൂ. എല്ലാവരും വീട്ടിലിരുന്നു പ്രതിരോധിക്കാനാണ് ഓഫീസർമാരുടെ നിർദ്ദേശം. നമ്മുടെ ഒരു പിഴവോ അനുസരണക്കേടോ വലിയൊരു ദുരന്തത്തിലേക്ക് വഴിയൊരുക്കും. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം അനുസരിക്കാതെ നടന്നിരുന്ന ഒരാളായിരുന്നു പ്രകാശ്. തന്റോതായ അഭിപ്രായങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും മാത്രമായിരുന്നു അയാളുടെ നടത്തം. എന്നാൽ ശുചിത്വം തീരെ ഇല്ലാത്ത ഒരാൾ കൂടിയായിരുന്നു അവൻ. അങ്ങനെ പുറത്തിറങ്ങി നടക്കുകയും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്ത ഇയാൾ ഒരു ദിവസം ക്ഷീണിതനായി മാറി. ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് ആണെന്ന് തിരിച്ചറിഞ്ഞത് .എന്നാൽ അതല്ലായിരുന്നു മുഖ്യപ്രശ്നം. ഇയാൾ ഒരുപാട് ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെ ഇത്രയും ആളുകളെ ആശുപത്രിയിലെത്തിക്കേണ്ടിയും വന്നു. തന്റെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും ഒരു ദുരന്തത്തിന് വഴിയൊരുക്കി കൊടുത്തു. ശുചിത്വമില്ലായ്മയും അനുസരണക്കേടുമാണ് രോഗകാരണം എന്ന് അയാൾ മനസ്സിലാക്കി. ഇതുവരെ മറ്റുള്ളവർ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായി . ഇത്തരമൊരു രോഗത്തെ മാറ്റിനിർത്താനുള്ള വലിയൊരു മരുന്ന് ശാരീരിക ശുചിത്വവും സാമൂഹിക അകലം പാലിക്കലുമാണ്. എല്ലാവരും വീട്ടിലിരുന്നു കൊണ്ട് രോഗത്തെ പ്രതിരോധിക്കൂ.. ശുചിത്വം ശീലിക്കൂ.... നമ്മുടെ നാടിനെ രക്ഷിക്കൂ....

ആതിര
9 A ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ, വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ