ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/തടയ‍ൂ ഈ വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
  തടയ‍ൂ ഈ വൈറസിനെ   

എത്ര അടുത്ത ബന്ധു ആയാലും നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന ആൾ ഒരു കാരണവശാലും മറ്റു കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ പാടില്ല.മാസ്ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ച ശേഷം വേണം നിരീക്ഷണത്തിൽ കഴിയുന്നവരെ പരിചരിക്കാൻ. രോഗിയെ സ്പർശിച്ചതിനു ശേഷവും രോഗിയുടെ മുറിയിൽ കയറിയതിനു ശേഷവും കൈകൾ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കഴുകുക.കൈകൾ ഉണങ്ങിയ തുണികൊണ്ടോ ടിഷ്യൂപേപ്പർ കൊണ്ടോ തുടയ്ക്കണം.നിരീക്ഷണത്തിൽ കഴിയുന്ന ആൾ ഉപയോഗിക്കുന്ന മാസ്ക്കുകൾ,ടവ്വലുകൾ എന്നിവ സുരക്ഷിതമായി നിർമാർജ്ജനം ചെയ്യുക.നിരീക്ഷണത്തിൽ കഴിയുന്ന ആൾ ഉപയോഗിക്കുന്ന പാത്രങ്ങൾ,ബെഡ്ഷീറ്റ് ,മറ്റു വസ്തുക്കൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.തൂവാല,തോർത്ത് ,തുണി എന്നിവകൊണ്ട് വായയും മൂക്കും മൂടി വേണം ചുമയ്ക്കാനും തുമ്മാനും പാടുള്ളൂ.പൊതുസ്ഥലത്ത് തുപ്പരുത്. ഇങ്ങനെയെല്ലാം നമുക്ക് ഈ വൈറസിനെ തടയാം.

ഫാത്തിമ ഫിദ എം പി
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം