ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കൊറോണയുടെ സ്വാധീനം മനുഷ്യനിലും പരിസ്ഥിതിയിലും
കൊറോണയുടെ സ്വാധീനം മനുഷ്യനിലും പരിസ്ഥിതിയിലും
നാമിന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കൊറോണ വൈറസ്, അഥവാ കോവിഡ് 19,എന്താണ് കൊറോണ? എവിടെ നിന്നാണ് അത് വന്നത്? ഇതിനെ എങ്ങനെ തുടച്ചു നീക്കാം? എന്നൊക്കെയാണ് ഇന്ന് നാം ചിന്തിക്കേണ്ടത്.ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് ലോകത്താകെ വിറപ്പിച്ചു.ഇതിന് കോവിഡ് 19 എന്ന പേരും ഉണ്ട്. ഈ വൈറസ് അതിവേഗത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.ലോകത്തിന്റെ നാനാഭാഗങ്ങലിലും ഈ വൈറസ് മൂലം ജനങ്ങൾ ഭീതിയിലാണ്.ഈ വൈറസ് ചൈനയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത് എങ്കിലും ഇതിന്റെ ദുരിതം യൂറോപ്പ്യൻ രാജ്യങ്ങളെയാണ് കൂടുതൽ ബാധിച്ചത്.ഇന്ന് ലോകത്ത് ഏകദേശം 34ലക്ഷത്തിനു മുകളിൽ രോഗികളുണ്ട്.ലോകസമ്പന്നരാഷ്ട്രമായ അമേരിക്കയെപ്പോലും ഇത് പിടിച്ചുകുലുക്കിയിരിക്കുന്നു.അവിടെ 11ലക്ഷത്തിൽപരം രോഗികളുണ്ട്.മരണം എഴുപതിനായിരത്തോളവും, പ്രധാനപ്പെട്ട വൻകിട രാഷ്ട്രങ്ങളെയാണ് ഇത് കൂടുതലായി ബാധിച്ചത്. ഈ കൊറോണ വൈറസ് മൂലം ലോകത്തിന്റെ സാമ്പത്തിക നില താളം തെറ്റിയിരിക്കുന്നു.ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്.കുട്ടികളേയും വൃദ്ധരേയും ആണ് ഇത് മരണത്തിലേക്ക് കൊണ്ടുപോകുന്നത്.മഹാരാഷ്ട്രയിലെ ധാരാവി എന്ന ചേരി മുതൽ സ്പാനിഷ് കൊട്ടാരത്തിലും എന്തിനേറെ ബ്രിട്ടീഷ് പാർലമെന്റിൽ വരെ കൊറോണയുടെ കരങ്ങളെത്തി.കൊറോണ വൈറസിനെ അതിജീവിക്കാൻ എല്ലാവരും വീട്ടിൽ ഒതുങ്ങിയപ്പോൾ റോഡിൽ ഇറങ്ങുന്നവരെ തടയാൻ ലോകം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.തൻമൂലം അന്തരീക്ഷമലിനീകരണവും കുറഞ്ഞു.വെനീസിലെ കനാലുകളിലൂടെ പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും ഡോൾഫിനുകളെത്തി.നമ്മുടെ രാജ്യതലസ്ഥാനത്തുളള മാരകമായ അന്തരീക്ഷമലിനീകരണവും വിഷം കലർന്ന പുകമഞ്ഞും ലോക്ക്ഡൗണിൽ അപ്രത്യക്ഷമായി. കൊറോണ വൈറസിന്റെ വരവ് മനുഷ്യന്റെ വീടുകളിലും ക്യാമ്പുകളിലും ലോക്കാക്കിയപ്പോൾ മനുഷ്യൻ ഒഴികെ മറ്റെല്ലാ ജീവികളും സാധാരണ ജീവിതം നയിക്കുന്നു.മലിനീകരണം കുറഞ്ഞ ഭൂമി അവരിൽ ഈ കാലം മറ്റെന്നത്തേക്കാളും മികച്ചതാക്കുന്നു.ലോകത്തിന്റെ സാമ്പത്തിക-സാമൂഹിക സ്ഥിതി തിരിച്ചുപിടിക്കാൻ നമുക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങിയേ പറ്റൂ.സ്കൂളിൽ പോകാനും ലോക്ക്ഡൗൺ മാറണം,ഇതിനായി എല്ലാ മനുഷ്യരും ഒന്നിച്ച് ഇപ്പോൾ വീട്ടിൽ ഇരിക്കണം.എന്നാലേ സ്വതന്ത്രമായി നിർഭയത്തോടെ നടക്കാവുന്ന പാതകളും നമുക്ക് വീണ്ടും ലഭിക്കൂ.അതിനായി നമുക്ക് പ്രാർത്ഥിക്കാം...പ്രയത്നിക്കാം...
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |