ജി.എം.യു.പി.സ്കൂൾ കക്കാട്/സയൻസ് ശില്പ ശാല- "അറോറ"

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ശില്പ ശാല- "അറോറ" :ശാസ്ത്ര കുതുകികളായ കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്തു നോക്കാനും പുതിയ ഉപകരണങ്ങൾ നിർമിക്കാനും സഹായിക്കുന്നതായിരുന്നു ശാസ്ത്ര ക്ലബിൻറെ കീഴിൽ നടന്ന ഈ ശില്പശാല.കേരളത്തിലെ അറിയപ്പെടുന്ന ശാസ്ത്രാധാപകനും TECH MALAPPURAM സാരഥിയുമായ ശ്രീ:ബിജു മാസ്റ്റർ നയിച്ച ശാസ്ത്ര ശില്പ ശാല യിൽ കുട്ടികൾക്ക് പുറമേ രക്ഷിതാക്കളും വലിയ താല്പര്യത്തോടെ പങ്കെടുത്തു.കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും പ്രത്യേക അധ്യാപകർ മേൽനോട്ടം വഹിച്ചയിരുന്നു ശില്പശാല നടന്നത്.ശില്പ ശാലയിൽ വെച്ച് നിർമിച്ച വിവിധ ഉപകരങ്ങൾ ക്ലാസ് റൂം ആവശ്യങ്ങൾക്ക് വേണ്ടി സ്കൂൾ സയൻസ് ലാബിലേക്ക് നൽകി.