ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ / ഹരിത വിദ്യാലയം റിയാലിറ്റി ഷോ .
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് തെളിയിച്ച് കാളികാവ് ബസാർ സ്ക്കൂൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും (1T@School ) സംയുക്തമായി സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാം തവണയും പങ്കെടുക്കുവാൻ വിദ്യാലയത്തിനായി. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി വിക്ടേഴ്സ് ചാനലും, ദൂരദർശനും സംപ്രേഷണം ചെയ്തിരുന്നു. കൈറ്റ്സ്
പ്രതിനിധികളുടെ വിദ്യാലയ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധികരിച്ച് വിദ്യാർഥികളും, അധ്യാപകരും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഉറവ, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതികൾ, സാമൂഹ്യ പങ്കാളിത്തം തുടങ്ങിയ മേഖലകളാണ് വിദ്യാലയ മികവായി അവതരിപ്പിച്ചത്.ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ ഒന്നിലും നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ 2 വർഷമായി സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്ത വിദ്യാലയം എന്ന നിലയിൽ തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. വരും വർഷങ്ങളിലും മികവിന്റെ പാതയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് വിദ്യാലയം.