ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/ചരിത്രം
മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എൻ.പി മുഹമ്മദ്, എഴുത്തുകാരൻ ശ്രീ റഷീദ് പരപ്പനങ്ങാടി , മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉൾപ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയർന്ന് വന്നത്. ഇന്ന് പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിൽ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ നായകരായിട്ടുണ്ട്. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മനസ്സിൽ എന്നെന്നും നില നിൽക്കുകയും തന്റെ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്ത കെ . വി കുഞ്ഞഹമ്മദ് മാസ്റ്റർ ഇന്നും തിളങ്ങുന്ന നക്ഷത്രമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |