ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യകാലത്ത് കുടിപ്പള്ളികൂടമായാണ് സ്ക്കൂൾ ആരംഭിച്ചത് ഇന്നത്തെ വലിയപറപ്പൂർ ജുമസഥിതിചെയ്യുന്നപ്രദേശത്തിന് തൊട്ടടുത്താണ് കുടിപ്പള്ളികൂടം പ്രവർത്തിച്ചിരുന്നത്. പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിചെങ്കിലും സ്കൂൾ പ്രവർത്തിക്കാൻ ആവിശ്യമായ ഭൂമി ആ പ്രദേശത്ത് വിട്ട് കിട്ടാത്തതിനെ തുടർന്ന് വലിയപറപ്പൂർ പ്രദേശത്തിന് തൊട്ടടുത്തുള്ള‍ കുണ്ട്‌ലങ്ങാടിയിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കേണ്ടി വന്നു. എങ്കിലും ഇന്നും വിദ്യാലയത്തിന്റെ പേര് ജി.എം.എൽ.പി.എസ് വലിയപറപ്പൂർ എന്ന് തന്നെയാണ്. കുണ്ട്‌ലങ്ങാടിയിൽ ആദ്യകാലങ്ങളിൽ വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത്. വിദ്യാലയം പ്രവർത്തിച്ചിരുന്ന‍ കെട്ടിടം ഇന്ന് ഹോളോ ബ്രിക്സ് കമ്പനിയാണ്. എൺപതുകളുടെ തുടക്കത്തിൽ കായൽമഠത്തിൽ ഉള്ളാട്ടിൽ കു‍ഞ്ഞുട്ടി ഹാജി എന്ന കോയാമുട്ടി വിദ്യാലയത്തിന് പ്രവർത്തിക്കാൻ ആവിശ്യമായ 187/8 സർവ്വെ നമ്പറിലുള്ള‍ ‍ഒരു ഏക്കർ അര സെന്റ് സ്ഥലം സൗജന്യമായി സർക്കാറിലേക്ക് വിട്ടു നൽകി. ഈ കാലഘട്ടത്തിൽ ഓല ഷെഡിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്ന വിദ്യാലയത്തിന്ന് 1997-1998 അധ്യയന വർഷത്തിൽ പുതിയ കെട്ടിടമായി. ഇന്ന് മലപ്പുറം ജില്ലയിലെ മികച്ചസൗകര്യങ്ങളുള്ള‍ എൽ.പി വിദ്യാലയങ്ങളിൽ ഒന്നാണ് വലിയപറപ്പൂർ ജി.എം,എൽ.പി സ്കൂൾ.