ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്/അക്ഷരവൃക്ഷം/കൊറോണ തട്ടിയെടുത്ത അവധിക്കാലം
കൊറോണ തട്ടിയെടുത്ത അവധിക്കാലം
മലകളും പുഴകളും പൂക്കളും നിറഞ്ഞ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു അപ്പുവിന്റെയും മനുവിന്റെയും വീട്. ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്ന അവർ നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു. പെട്ടെന്നായിരുന്നു അത്!ഒരു ദിവസം ക്ലാസ്സിൽ കളിച്ചുകൊണ്ടിരിക്കെ ടീച്ചർ വന്നു പറഞ്ഞു "കുട്ടികളെ....നാളെ മുതൽ നിങ്ങളാരും സ്കൂളിലേക്ക് വരേണ്ടതില്ല. സ്കൂൾ പൂട്ടി. ഇനി നിങ്ങൾ രണ്ടാം ക്ലാസ്സിലേക്ക് വന്നാൽ മതി". യേയ്... സ്കൂൾ പൂട്ടിയെ... അപ്പുവും മനുവും മറ്റു കുട്ടികളും സന്തോഷത്താൽ തുള്ളിച്ചാടി. "നിർത്തി നിർത്തി എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ.. ഞാൻ ഒരു കാര്യം പറയാൻ മറന്നു. ടീച്ചർ തുടർന്നു, എന്തിനാ സ്കൂൾ നേരത്തെ പൂട്ടിയെന്ന് ആർക്കെങ്കിലും അറിയോ? ". ഇല്ല ടീച്ചർ കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു. ടീച്ചർ :ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്, കൊറോണ വരാതിരിക്കാൻ നാം ഓരോരുത്തരും മുൻകരുതലുകൾ എടുക്കണം., വൃത്തിയായി നടക്കണം, ഇടക്കിടെ കയ്യും മുഖവും കഴുകണം, കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം, ചുമക്കുമ്പോൾ മുഖം പൊത്തണം, ഇങ്ങനെ ഒക്കെ ചെയ്യണം. ഇനി വേറെ ആർക്കെങ്കിലും എന്തങ്കിലും പറയാൻ ഉണ്ടോ? 'ഇല്ല ടീച്ചർ ' അപ്പു പറഞ്ഞു. എങ്കിൽ ശരി മക്കളെ ഇനി നമുക്ക് രണ്ടാം ക്ലാസ്സിൽ വെച്ച് കാണാം, ടീച്ചർ പറഞ്ഞുതീരും മുന്നേ അവസാന ബെൽ അടിച്ചു. കുട്ടികൾ ബാഗ് എടുത്ത് വീട്ടിലേക്ക് ഓടി. അപ്പുവും മനുവും വളരെ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു. വഴിയിൽ വെച്ച് മനു ചോദിച്ചു " എടാ.... ടീച്ചർ പറഞ്ഞില്ലേ കൊറോണയെ കുറിച്.. ശരിക്കും കൊറോണ പറഞ്ഞാൽ യെന്താടാ "എടാ അത് നിനക്കറിയില്ലേ..? കൊറോണ എന്ന് പറഞ്ഞാൽ കയ്യും കാലും ഒക്കെ ഉള്ള ഒരു ജീവിയാ... കണ്ടാൽ പേടിതോന്നും.. കുട്ട്യോളെ ഒക്കെ പിടിച്ചുകൊണ്ട്പോകും ന്നാ തോന്നുന്നേ... അപ്പു പറഞ്ഞു. ആണോ? അപ്പൊ നമ്മടെ അവധിക്കാലം ! കളിക്കാൻ ഒന്നും പറ്റൂലെ..? മനു ചോദിച്ചു. ഇല്ലടാ ഈ അവധിക്കാലം കൊറോണ കൊണ്ടുപോയി !വിഷമത്തോടെ അപ്പു പറഞ്ഞു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ