ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1964 ൽ 8-ാം ക്ലാസിൽ മൂന്നു ഡിവിഷനുകളിലായി 110 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 9, 10 ക്ലാസുകൾ ആരംഭിച്ച് 1966 – 67 ൽ പൂർണ്ണ ഹൈസ്ക്കൂളായി. കെ. ശ്രീധരൻ പിളള സാറായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ശ്രീമതി. സുമതിയമ്മ, ശ്രീ. ചാക്കോ. പി, ശ്രീ. രാജേന്ദ്രൻ. റ്റി. ആർ, ശ്രീമതി. റേച്ചൽ ഈപ്പൻ, ശ്രി. വിദ്യാധരൻ എന്നിവർ ആദ്യ അദ്ധ്യാപകരും ശ്രീ. എ.കെ. പ്രഭാകരൻ ആദ്യ ഓഫീസ് ജീവനക്കാരനും ആയിരുന്നു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന ഈ സ്ക്കൂൾ ഇപ്പോൾ പുനലൂർ വിദ്യാഭ്യാസ ജില്ലയാണ്. പിറവന്തൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്ക്കാരിക മണ്ഡലങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഗുരുദേവാ ഹൈസ്ക്കൂൾ 2014 – 2015 വർഷം സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ പൂർത്തിയാക്കിയതിന്റെ ധന്യതയിലാണ്.

വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച അനേകരുടെ വഴി കാട്ടിയാണ് ഈ വിദ്യാലയം. ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി 9 ഡിവിഷനുകളിൽ 300 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.

സ്ഥാപക മാനേജരായ ശ്രീ. കേശവൻ കുഞ്ഞ് കുഞ്ഞിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ. വാമദേവനും അതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയും, 3 ആൺ മക്കളും ചേർന്ന് സ്ക്കൂൾ ഭരണം തുടർന്നു വരുന്നു. നിലവിൽ ശ്രീ. ഉല്ലാസ് രാജ്, മാനേജരുടേയും ശ്രീ. വി.വി. മോഹൻരാജ് , പ്രഥമാദ്ധ്യാപകന്റേയും നേതൃത്വത്തിൽ 15 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമായി പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നായി തുടരുന്നു. കഴിഞ്ഞ വർഷങ്ങളിലെ SSLC പരീക്ഷയിൽ 100% വിജയവും കൂടുതൽ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡും വാങ്ങിച്ചത് സ്ക്കൂളിന്റെ പ്രവർത്തന മികവിന് പൊൻതൂവൽ ചാർത്തുന്നതാണ്. പല അധ്യയന വർഷത്തിലും പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടിയ ബഹുമതി കൂടി ഈ വിദ്യാലയത്തിനുണ്ട്. ഈ ബഹുമതിയും മികവും നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ പ്രയാണത്തിലാണ് ഞങ്ങൾ......................................

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ