ജി. എച്ച് എസ് മുക്കുടം/ആർട്സ് ക്ലബ്ബ്-17
ആർട്സ് ക്ലബ്ബ്
പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം വിദ്യാർത്ഥികളുടെ കലാപരമായ സർഗ്ഗശേഷി വളർത്തിക്കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഞങ്ങളുടെ വിദ്യാലയത്തിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ സ്കൂൾ തലത്തിൽ കലോത്സവം നടത്തുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ കഴിവുകൾ മനസ്സിലാക്കി അവരെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കുവാൻ ഞങ്ങളുടെ അദ്ധ്യാപകർ വളരെയേറെ ശ്രദ്ധിക്കാറുണ്ട്.