ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഫ്റ്റ് വെയർ ഫ്രീഡം ഫെസ്റ്റ്[തിരുത്തുക | മൂലരൂപം തിരുത്തുക]

സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കരൂപ്പടന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 22/ 9/ 2025 തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ  എല്ലാ കുട്ടികളും സോഫ്റ്റ്‌വെയർ  സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥിനി അർഫിന, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രസംഗംഅവതരിപ്പിച്ചു. 26/ 9 /2025 വെള്ളിയാഴ്ച സ്കൂൾ ഐടി ലാബിൽ ഡിജിറ്റൽ പോസ്റ്റർ രചന, റോബോട്ടിക്സ്   പ്രവർത്തനങ്ങളുടെ പ്രദർശനം എന്നിവ നടന്നു.