ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ആഹ്ലാദ നിറവിൽ ഉദിനൂരിലെ പ്രവേശനോത്സവം.

പ്രവേശനോത്സവം -2025

മുന്നൂറോളംപുതിയ കുട്ടികളെ മാന്തോപ്പിലൂടെ ആനയിച്ച് ആഹ്ലാദ നിറവിലാണ് പ്രവേശനോൽസവം നടന്നത്. ടി.മി. വിജയലക്ഷ്മി (വാർഡ് മെമ്പർ) ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലീനപി.വിപ്രിൻസിപ്പാൾ) സിനിമാതാരം ശ്രീധരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പോയകാലത്തിൻ്റെ ഓർമ്മ പുജക്കൽ കൂടിയായിരുന്നു ഉദ്ഘാടനം. വി.വിലീന (പ്രിൻസിപ്പാൾ) സ്വാഗതം പറഞ്ഞു രമേശൻകെ പി (PTA പ്രസിഡന്റ്) ാാബു ഒ പി (സ്റ്റാഫ് സെകട്ടറി)മദർ പി ടി എ പ്രസിഡൻ്റ് തമ്പാൻ സാർ(SPD), പി.വി.സുരേശൻ ട്രMം ചെയർമാൻ) എന്നിവർ സംസാരിച്ചു. ഹെഡ് മിസ്റ്റർസ് സുബൈദ കെ നന്ദി രേഖപെടുത്തി. പൂർവ്വ വിദ്യാർത്ഥിനികളുടെ നാടൻ പാട്ട് ചടങ്ങിൻ്റെ മികവ് വർദ്ധിപ്പിച്ചു. ശേഷം മധുര പലഹാരവും പായസവും നുണഞ്ഞ് ഇനിയും വരാനായി കുട്ടികൾ വീട്ടിലേക്ക് മടങ്ങി.

നന്മയുടെ പൂക്കൾ

സമഗ്ര ഗുണമേന്മ പദ്ധതി

ജൂൺ 3 മുതൽ 13 വരെ കുട്ടികൾക്ക് വേണ്ടി വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് ക്ലാസുകൾ നടത്തിയത്

പാഠം ഒന്ന് നല്ല മനുഷ്യരാവുക

ജൂൺ 3 2025 സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ജൂൺ 3ന് നീലേശ്വരത്തെ റേഞ്ച് സീനിയർ എക്സൈസ് ഓഫീസർ നസറുദ്ദീൻ ക്ലാസിലെത്തും ടീച്ചർ അധ്യക്ഷത വഹിച്ചു സ്വാഗതം പറഞ്ഞു എക്സൈസ് ഓഫീസർ ശ്രീ രാജൻ ആശംസ അറിയിച്ച സംസാ സംസാരിച്ചു. തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ സംഗീത നൃത്തശില്പം അവതരിപ്പിച്ചു

ഇനി നിയമങ്ങൾ ഇറങ്ങി സഞ്ചരിക്കാം

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നൽകി. ചന്തേടെ സബ്ഇൻസ്പെക്ടർ മൗസമി ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സുബൈദ ടീച്ചർ സീനിയർ അസിസ്റ്റൻറ് ലത ടീച്ചർ എസ് ആർ ജി കൺവീനർ പ്രകാശൻ മാസ്റ്റർ എസ് പി സി പി ഒ ഷിബു മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു

ജൂൺ അഞ്ചാം തീയതി വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം എന്ന വിഷയത്തെ അധികരിച്ച് കാസർഗോഡ് ജില്ലാ പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻജിനീയർ ശ്രീമതി ശ്രീലക്ഷ്മി പി വി ക്ലാസ് എടുത്തു പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാരമാരാക്കാൻ ക്ലാസിന് സാധിച്ചു

കളിയിൽ ഒത്തിരി കാര്യം

ജൂൺ 9ന് ആരോഗ്യ വ്യായാമ കായിക ക്ഷമത എന്നീ വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ശ്രീ അനൂപ് കെ ക്ലാസ് എടുത്തു. ക്ലാസുകൾ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി തീർന്നു. തുടർന്ന് കുട്ടികളുടെ പ്രത്യേക സൂമ്പ സെക്ഷനും നടക്കുകയുണ്ടായി.

ഡിജിറ്റൽ അച്ചടക്കം

ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ അച്ഛൻ മാസ്റ്റർ ക്ലാസ് എടുത്തു. സൈബർ സുരക്ഷയെപ്പറ്റി കൂടുതൽ കാര്യങ്ങൾ കുട്ടികൾ അടുത്തറിഞ്ഞു

പൊതുമുതൽ സംരക്ഷണം

11. 6. 20025 നു അഡ്വക്കേറ്റ് നൗഷാദ് കുട്ടികൾക്ക് പൊതുമുതൽ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സ് നൽകി കുട്ടികളെ ഒരു ഉത്തമ പൗരൻ ആക്കാൻ ഇത് വളരെയധികം സഹായിച്ചു